Friday, May 9, 2025 11:55 am

ഗുണ്ടാ ആക്രമണം ; കർശന നടപടിയുമായി പോലീസ് – 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തിൽ കർശന നടപടിയുമായി പോലീസ്. 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. വാറണ്ടുള്ള 403 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 1251 കരുതൽ നടപടി. തിരുവനന്തപുരം പരിധിയിൽ നടത്തിയത് 1200 റെയ്‌ഡുകൾ. ലഹരി മരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 68. തുടർച്ചയായി തലസ്ഥാനത്ത് ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ആലപ്പുഴ കൊലപാതകത്തിൽ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുന്‍പ് പ്രതികളായവരും പട്ടികയില്‍ ഉണ്ടാവണം. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ജില്ലാ അടിസ്ഥാനത്തിലാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ബിജെപി- എസ്ഡിപിഐ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കുന്നത്. പട്ടിക തയ്യാറാക്കി ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം. ജാമ്യത്തില്‍ കഴിയുന്ന പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ഇത്തരം സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി. ഇത്തരം ചര്‍ച്ചകള്‍ക്ക് അനുവാദം നല്‍കുന്ന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താന്‍ എല്ലാ ജില്ലകളിലേയും സൈബര്‍ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭീകരവാദ വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലി മലപ്പുറത്ത് വിവാഹപന്തൽ

0
മലപ്പുറം: തീവ്രവാദ - മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്ത് ഒരു വിവാഹം....

നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

0
ആലപ്പുഴ : ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി...

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചത് മൂന്നുലക്ഷം രൂപമാത്രം ; നഷ്ടപരിഹാരത്തുക...

0
റാന്നി : തെരുവുനായയുടെ കടിയേറ്റ് അഭിരാമി മരിച്ചിട്ട് മൂന്നുവർഷമായെങ്കിലും നഷ്ടപരിഹാരമായി...

സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ പാകിസ്ഥാൻ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്...