നെല്ലിക്ക ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ ഇതിന്റെ പോഷകഗുണങ്ങളെക്കുറിച്ച് നമുക്കാർക്കും കൃത്യമായ ധാരണയില്ല. മുടികൊഴിച്ചിലിന് പരിഹാരമായി നെല്ലിക്ക വളരെക്കാലമായി ഉപയോഗിച്ചുവരുന്നുണ്ട്.
ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും മുടിയുടെ അകാല നരയെ തടയുകയും ചെയ്യുന്നു. ആന്റി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ സവിശേഷതകൾ ഉള്ള നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന നെല്ലിക്ക ഹെയർ ഓയിൽ പതിവായി ഉപയോഗിക്കുന്നത് ശിരോചർമ്മത്തിലെ വീക്കം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ശിരോചർമ്മം വീണ്ടും പുനഃസ്ഥാപിക്കുന്നതിനും സഹായിക്കുന്നു.
മുടിക്ക് വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക പൊടി ഉപയോഗിക്കുന്നത് വരണ്ട ശിരോചർമ്മം സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. താരൻ രൂപപ്പെടുന്നത് തടയാൻ ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളും വളരെ ഫലപ്രദമാണ്.
ശിരോചർമ്മത്തിൽ നിന്ന് മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും അവയിലെ പി.എച്ച് അളവ് പുനഃസ്ഥാപിക്കുന്നതിലൂടെയും താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു. മുടിക്ക് ഒരു ‘സൂപ്പർഫുഡ്’ ആയി കണക്കാക്കപ്പെടുന്ന നെല്ലിക്കയിൽ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ശിരോചർമ്മത്തിൽ ഉടനീളം രക്തചംക്രമണം ഗണ്യമായി വർദ്ധിപ്പിക്കുന്നു.