മുൻ ഭർത്താവ് ബാലയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗായിക അമൃതയ്ക്ക് പിന്തുണയുമായി മുൻ പങ്കാളി സംഗീത സംവിധായകൻ ഗോപി സുന്ദർ. ഏറ്റവും ശക്തയായ സ്ത്രീയാണ് അമൃത എന്നാണ് ഗോപി സുന്ദർ കുറിച്ചത്. ബാലയിൽ നിന്ന് നേരിട്ട അതിക്രമങ്ങളേക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് അമൃത പങ്കുവച്ച കുറിപ്പിന് താഴെയാണ് കമന്റുമായി ഗോപി സുന്ദർ എത്തിയത്. നീ ഏറ്റവും മികച്ച സ്ത്രീയാണ്, ഏറ്റവും കരുത്തുറ്റവള്‍. ശക്തമായി തന്നെ മുന്നോട്ടുപോവുക. അമ്മയുടെ കരുത്ത്.- എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്. നിരവധി പേരാണ് ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. വേര്‍പിരിഞ്ഞെങ്കിലും ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദം നിലനില്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് എന്നാണ് കമന്റുകള്‍. പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോവുന്നതിനെ പ്രശംസിക്കുന്നവരുമുണ്ട്. ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റേയും വേർപിരിയലിന്റേയും പേരിൽ അമൃത രൂക്ഷമായി സൈബർ ആക്രമണത്തിന് ഇരയാക്കിയിരുന്നു. ബാലയുമായി പിരിഞ്ഞ് 14 വർഷത്തിനു ശേഷം മറ്റൊരു ജീവിതം തുടങ്ങാൻ താൻ തീരുമാനിച്ചത് എങ്ങനെയാണ് തെറ്റായിപ്പോയതെന്ന് താരം ചോദിച്ചിരുന്നു. മുന്നോട്ടു പോവാനാകില്ല എന്ന തോന്നിയതിനാലാണ് പരസ്പര സമ്മതപ്രകാരമാണ് വേർപിരിഞ്ഞതെന്നും അമൃത വ്യക്തമാക്കിയിരുന്നു. ബാലയിൽ നിന്ന് നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചും താരം തുറന്നു പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1