സാന്ത്വനം സീരിയലില്‍ അഭിനയിച്ചതോടെ കരിയര്‍ ബ്രേക്ക് കിട്ടിയ യുവ അഭിനേത്രിയാണ് ഗോപിക അനില്‍. ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു ഗോപികയുടെ സിനിമാ ജീവിതം ആരംഭിച്ചത്. കബനി എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്ക് താരം എത്തുന്നത്. പിന്നീടാണ് നടി സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സാന്ത്വനം അവസാനിച്ചിട്ട് നാളുകള്‍ ഏറെയായി എങ്കിലും ഇപ്പോഴും ഗോപികയും ഓണ്‍-സ്‌ക്രീന്‍ ഭര്‍ത്താവ് സജിനുമൊത്തുള്ള സാന്ത്വനത്തിലെ പ്രണയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്. സൂപ്പര്‍ഹിറ്റായ മാളികപ്പുറം എന്ന ചിത്രത്തിനു ശേഷം അതേ ടീം ഒരുക്കുന്ന സുമതി വളവ് എന്ന സിനിമയിലാണ് ഗോപിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശിശങ്കറാണ് സിനിമയുടെ സംവിധാനം.
ഗോപികയെ പോലെ തന്നെ സഹോദരി കീര്‍ത്തന അനിലും അഭിനേത്രിയാണ്. ഇരുവരും ഒരുമിച്ച് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഗോപിക പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്. മൂന്നുപേരും ഇപ്പോള്‍ ഒരു ഗേള്‍സ് ട്രിപ്പിലാണ്. ഞങ്ങളുടെ അമ്മയാണ് ഏറ്റവും കൂളസ്റ്റ്… ഗേള്‍സ് ട്രിപ്പ് വിത്ത് മോം എന്നായിരുന്നു ഫോട്ടോയ്ക്ക് ഗോപിക നല്‍കിയ ക്യാപ്ഷന്‍. മോഡേണ്‍ ലുക്കിലുള്ള അമ്മയുടേയും മക്കളുടേയും ചിത്രം പകര്‍ത്തിയത് നടിയും ഗോപികയുടെ ഉറ്റ സുഹൃത്തുമായ ഷഫ്‌നയാണ്.
ചിത്രങ്ങള്‍ വൈറലായപ്പോള്‍ അമ്മയും മക്കളുമായിട്ടല്ല മൂന്ന് ബെസ്റ്റ് ഫ്രണ്ട്‌സിന്റെ ഗ്രൂപ്പ് ഫോട്ടോപോലെയാണ് തോന്നിയതെന്നാണ് കമന്റുകള്‍. സന്തൂര്‍ മമ്മിയും മക്കളും…, ഗോപികയ്ക്ക് പ്രായമായാല്‍ അമ്മയുടെ ഇപ്പോഴത്തെ ലുക്കാകും ഉണ്ടാവുക എന്നിങ്ങനെയും കമന്റുകളുണ്ട്.