തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ എംഎല്‍എ. ഇങ്ങനെയല്ല വിശ്വാസ വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി സി ദിവാകരന്‍ പറഞ്ഞു. മന്ത്രിയാക്കാത്തതിനാല്‍ നിയമസഭയില്‍ കാര്യമായൊന്നും ചെയ്യാനില്ലാതെ അഞ്ച് കൊല്ലം വേസ്റ്റായി. ആര്‍എസ്പിയേയും ഫോര്‍വേഡ് ബ്ലോക്കിനേയും ഇടതുമുന്നണിയിലെത്തിക്കാന്‍ സിപിഐഎം- സിപിഐ ദേശീയ നേതൃത്വങ്ങള്‍ ശ്രമിക്കണം.
ഏകപക്ഷീയ നയം സിപിഎം അടിച്ചേല്‍പ്പിക്കുന്നത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും സി ദിവാകരന്‍ പറഞ്ഞു. നാനാവശങ്ങളെക്കുറിച്ച് ആലോചിച്ചിരുന്നെങ്കില്‍ ശബരിമല വിഷയം നന്നായി കൈകാര്യം ചെയ്യാനാവുമായിരുന്നെന്ന് സി ദിവാകരന്‍. ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ മധ്യസ്ഥശ്രമം സിപിഐ നടത്തി. മന്ത്രിമാര്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ ഇടപെടണം. സര്‍ക്കാര്‍ അവര്‍ക്ക് ചെവികൊടുക്കണമെന്നും സി ദിവാകരന്‍ പറഞ്ഞു.