പെന്ഷന് അപേക്ഷിക്കാം
മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട പരമ്പരാഗത തൊഴിലാളികള്‍ക്ക് (ആശാരിമാര്‍, മരം, കല്ല്, ഇരുമ്പ്, സ്വര്‍ണപണിക്കാര്‍, മൂശാരികള്‍) പെന്‍ഷന്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 60 വയസ് പൂര്‍ത്തിയായിരിക്കണം. അപേക്ഷ ജൂലൈ 31നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം, 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
ലേലം
അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോംപൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ ഓഡിറ്റോറിയം ഈ മാസം 23ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ലേലം ചെയ്യും.
ജനകീയാസൂത്രണ പ്രോജക്ടിലേക്ക് കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കാം
കോന്നി – 2020 – 21 ജനകീയ ആസൂത്രണ പ്രോജക്ടിലേക്ക് പതിമൂന്നാം തീയതി തിങ്കളാഴ്ച്ച മുതൽ തണ്ണിത്തോട് കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് തണ്ണിത്തോട് കൃഷി ഓഫീസർ ഡോ ആര്യ എസ് ആർ അറിയിച്ചു. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ അപേക്ഷയോടൊപ്പം അവസാനം കരമടച്ച രസീത്, പാസ്ബുക്ക്,ആധാർ എന്നിവയുടെ പകർപ്പും ജൈവ വളം വാങ്ങിയ ബില്ലും തണ്ണിത്തോട് കൃഷി ഭവനിൽ സമർപ്പിക്കണം.ആവസാന തീയതി ജൂലൈ മുപ്പത്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ – 0468 2382030