പത്തനംതിട്ട : ഗവ വിഎച്ച്എസ്എസ് പത്തനംതിട്ടയിലെ എന്‍എസ്എസ് യൂണിറ്റിന്റെ ശുദ്ധി പദ്ധതിക്ക് തുടക്കം കുറിച്ചു. പത്തനംതിട്ട മുനിസിപ്പാലിറ്റി പരിധിയിലെ 33 അംഗനവാടികള്‍ക്ക് ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, ഫ്ളോര്‍ ക്ലീനര്‍, എന്നിവ കുട്ടികള്‍ തയാറാക്കി നല്‍കി. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, കൗണ്‍സിലര്‍മാരായ റോസിലിന്‍ സന്തോഷ്, ഇന്ദിരാമണി എന്നിവര്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍ ലിന്‍സി എല്‍. സ്‌കറിയ, പ്രോഗ്രാം ഓഫീസര്‍ സി.റ്റി. ജോണ്‍ എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വോളന്റിയേഴ്സ് പങ്കെടുത്തു.
ഗവ വിഎച്ച്എസ്എസ് പത്തനംതിട്ടയില്‍ ശുദ്ധി പദ്ധതിക്ക് തുടക്കം
RECENT NEWS
Advertisment