പത്തനംതിട്ട : സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളേയും ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുള്ള ഇ-മാലിന്യം, ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍, പേപ്പറുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവ അടിയന്തരമായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന് ഓഫീസ് മേധാവികള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകളിലെ ജൈവ, അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തി ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്ന് നടത്തുന്ന ഹരിത ഓഡിറ്റ് പ്രകാരം ഓഫീസുകള്‍ക്ക് ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കും. ഫോണ്‍: 8589021462, 8129557741.