പി.എസ്.സി അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 709/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 05, 06, 07, 12, 13, 14,19,20,21,27,28 തീയതികളില്‍ രാവിലെ 09.30/ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിലും ഫെബ്രുവരി 19, 20, 21, 27, 28 തീയതികളില്‍ രാവിലെ 09.30/ഉച്ചയ്ക്ക് 12.00 ന് കെ.പി.എസ്.സി ആസ്ഥാന ഓഫീസിലും അഭിമുഖം നടത്തും. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0468 2222665.
—
ടെന്‍ഡര്‍
പന്തളം-2 ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 18 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 14. ഫോണ്‍ : 04734 292620, 262620.
പി എസ്സി അറിയിപ്പ്
ജില്ലയില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ (പാര്‍ട്ട് രണ്ട് -ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ് , കാറ്റഗറി നമ്പര്‍ 406/2021) (ഗസറ്റ് തീയതി 30.09.2021) തസ്തികയ്ക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ഇല്ല എന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
—
ക്വട്ടേഷന്‍
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കാന്‍ അംഗീകാരം ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രവൃത്തി ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ആറ്. ഫോണ്‍ : 0468 2224070. ഇ-മെയില്‍ : [email protected]
—
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരു-കൊച്ചി സാഹിത്യ-ശാസ്ത്രീയ-ധാര്‍മ്മികസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ. മുടക്കം വന്ന കാലയളവ്- ഒരുവര്‍ഷം 200 രൂപ, രണ്ടുവര്‍ഷം- പ്രതിവര്‍ഷം 500 രൂപ നിരക്കില്‍, മൂന്ന് മുതല്‍ അഞ്ചുവര്‍ഷം- പ്രതിവര്‍ഷം 750രൂപ നിരക്കില്‍, അഞ്ച് വര്‍ഷത്തിന് മുകളില്‍- പ്രതിവര്‍ഷം 1000 രൂപ നിരക്കില്‍ എന്ന ക്രമത്തില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍ – 04682223105.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഫോര്‍ എസ്‌സി / എസ് റ്റി , എസ്റ്റി മാത്രം) കാറ്റഗറി നമ്പര്‍ 250/2020 തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—
ഉപതിരഞ്ഞെടുപ്പ് : യോഗം ഫെബ്രുവരി ഒന്നിന്
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ രാവിലെ 11ന് ചേംബറില്‍ ചേരും. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറും ഇതരജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.