പരിശീലന ക്ലാസ്
ജില്ലയിലെ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റിലെ (കിലെ) സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2025-26 പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ജൂണ്‍ ആദ്യവാരം ആരംഭിക്കും. ഫീസ് 25000 രൂപ. യോഗ്യത ബിരുദം. www.kile.kerala.gov.in/kileiasacademy ഫോണ്‍- 0471 2479966, 8075768537.
—
സീറ്റ് ഒഴിവ്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കാലാവധി ആറ് മാസം. യോഗ്യത പ്ലസ് ടു/ ബിരുദം. ഫോണ്‍ – 7306119753.
സൗജന്യ കലാപരിശീലനം
സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്ക് കേരളനടനം, ചെണ്ട തുടങ്ങിയ സൗജന്യ കലാപരിശീലനത്തിന് അവസരം. പരിശീലന കാലവധി രണ്ട് വര്‍ഷം. അപേക്ഷ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കും. അവസാന തീയതി ഏപ്രില്‍ 27 വൈകിട്ട് അഞ്ച്. ഫോണ്‍ : 7025365248, 9895565946.
—
പരീക്ഷാഫലം
ഐ.എച്ച്.ആര്‍.ഡി. 2025 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) / ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വെബ് സൈറ്റ് :www.ihrd.ac.in
ഫോണ്‍ : 0471 2322985, 2322501.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ഡിഗ്രി) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു) ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
—
റാങ്ക് പട്ടിക
ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ-എസ്ടി) (കാറ്റഗറി നമ്പര്‍ 647/2022) തസ്തികയിലേക്ക് 2024 മാര്‍ച്ച് 26ന് നിലവില്‍വന്ന 345/2024/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.