ദില്ലി: ഇന്ത്യ പാക് സംഘർഷ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ സർക്കാർ റദ്ദാക്കി. നേരത്തെ അനുവദിച്ച അവധികളടക്കം സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന സർക്കുലറും ഇറക്കി. മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു സ്വാഭാവിക നടപടി. എയിംസിലെ എല്ലാ ഡോക്ടർമാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിലും എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തെ സുരക്ഷ വർധിപ്പിക്കുന്നതിൽ വലിയ രീതിയിലുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ട്. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ചണ്ഡീഗഡ്, ഭുജ്, ജാംനഗർ, രാജ്‍കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഈ മാസം 15 വരെ നിർത്തലാക്കിയിരിക്കുന്നത്.
—–
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
ഇന്ത്യ പാക് സംഘർഷ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ സർക്കാർ റദ്ദാക്കി
RECENT NEWS
Advertisment