പത്തനംതിട്ട : സഹകരണ ബാങ്കുകളിൽ ഇന്ന് നടന്ന് വരുന്ന തട്ടിപ്പിനും അഴിമതിക്കും സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കേരളാകോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. സംസ്ഥാനത്ത് ഉടനീളം സഹകരണ ബാങ്കിൽ സി.പിഎം നേതൃത്വത്തിൽ നടക്കുന്നത് വൻ കൊള്ളയാണെന്നും വ്യാജ ആധാരങ്ങൾ വഴി വ്യാജ ലോണുകളും കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുമാണ് നിലനിൽക്കുന്നതെന്നും ജനങ്ങൾക്ക് സഹകരണ ബാങ്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു.
കേരളാ കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റൂർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുക, കുറ്റക്കാരായ ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടി സ്വീകരിക്കുക, നിക്ഷേപകരുടെ പണം തിരികെ നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡന്റ് മാത്യു മുളമൂട്ടിൽ അധ്യക്ഷത വഹിച്ചു.
തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ, ജനറൽ സെക്രട്ടറി ഷിബു പുതുക്കേരിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് മാത്യു, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജേഷ്, ജില്ലാ പ്രസിഡന്റ് ബിനു കുരുവിള, സമരസമിതി കൺവീനർ കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോ ഇലഞ്ഞിമുട്ടിൽ, ജോസ് തേക്കാട്ടിൽ, യു ഡി എഫ് മണ്ഡലം ചെയർമാൻ കെ.എസ് എബ്രഹാം, പഞ്ചായത്തംഗം സിന്ധുലാൽ, ചെറിയാൻ സി തോമസ്, സുജ സണ്ണി, ഉഷാ അരവിന്ദ്, സോബിൻ തോമസ് തങ്കച്ചൻ നെടുബ്രം, സജി കൂടാരത്തിൽ, എബി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. കുറ്റൂർ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജയിംസ് നാക്കാട്ട് പറമ്പിൽ, രാജു കേശവൻ, സണ്ണി മനയ്ക്കൽ, മാത്യൂസ് ചാലക്കുഴി, തങ്കച്ചൻ, റ്റിൻറു മുളമൂട്ടിൽ, സണ്ണി വളയിൽ, റോയി ചോഴിയമ്പാറ, മത്തായിക്കുട്ടി മുളമൂട്ടിൽ, വർഗ്ഗീസ് ഓതറ, മധു സോമൻ എന്നിവർ നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.