പത്തനംതിട്ട : അഴിമതിയിലൂടെയും ധൂർത്തിലൂടെയും സർക്കാർ വരുത്തിവെച്ച കടബാധ്യത ജീവനക്കാരുടെ ചുമലിൽ കെട്ടിവെച്ച് രക്ഷപെടാൻ നോക്കേണ്ടെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. സമസ്ത മേഖലയിലും പരാജയപ്പെട്ട ഈ സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്നത് നീതീകരിക്കാൻ ആകില്ലെന്നും മുഴുവൻ ആനുകൂല്യങ്ങളും തിരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സർക്കാരിന് ഓശാന പാടിയിരുന്ന ഭരണകക്ഷി സംഘടനകൾക്ക് നേർ ബുദ്ധി ഉണ്ടായി എന്നുള്ളത് സർക്കാരിനെതിരെയുള്ള പൊതുവികാരമാണെന്നും 65,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചിട്ടും പണിമുടക്കാതെ മാറി നിൽക്കുന്നവർ സിവിൽ സർവീസിലെ വഞ്ചകരാണെന്നും അനീഷ് വരിക്കണ്ണാമല പറഞ്ഞു. സെറ്റോ പത്തനംതിട്ടയിൽ സംഘടിപ്പിച്ച പണിമുടക്ക് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ പി.എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സെറ്റോ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കി.
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുത്ത ഈ സർക്കാരിനെതിരെയാണ് പണിമുടക്കിയത്. ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ എല്ലാം തന്നെ അടഞ്ഞു കിടന്നു. ഡി. എ, ലീവ് സറണ്ടർ പേറിവിഷൻ അരിയർ തുടങ്ങി കുടിശ്ശികയായുള്ള 65000 കോടി രൂപയുടെ ആനുകൂല്യങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം, പന്ത്രണ്ടാം ശമ്പള പരിഷ്കരണം 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ നടപ്പിലാക്കണം, മെഡിസെപ്പ് സർക്കാർ വിഹിതത്തോടുകൂടി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണം, ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ കേരളത്തിൽ ഇനിയും വിലകൾ കൂട്ടില്ല എന്ന് പറഞ്ഞവർ ഇതുപോലൊരു വിലക്കയറ്റം ഉണ്ടായിട്ടും അത് നിയന്ത്രിക്കുവാൻ തയ്യാറാകാത്തതിലും ശക്തമായ പ്രതിഷേധത്തിലാണ് സെറ്റോയുടെ നേതൃത്വത്തിൽ ഈ പണിമുടക്ക് നടന്നത്. പത്തനംതിട്ടയിൽ രാവിലെ 10 മണിക്ക് ജില്ലാ കളക്ടറേറ്റ് പടിക്കൽ നിന്നും പണിമുടക്കിയ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രകടനം ആരംഭിച്ചു.
യോഗത്തിൽ ജില്ലാ കൺവീനർ എസ്.പ്രേം, എൻജിഒഎ ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്, കെപിഎസ്‌ടിയു ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, എൻജിഒഎ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി, എൻജിഒഎ ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, കെജിഎൻ യു സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു ഭാസ്കർ, ജില്ലാ പ്രസിഡന്റ് ദീപ കുമാരി, കെഎൽജിഎസ്എ ജില്ലാ സെക്രട്ടറി സുനിൽകുമാർ, ഘടക സംഘടന നേതാക്കളായ എംവി തുളസി രാധ, ബി.പ്രശാന്ത് കുമാർ, ബിജു സാമുവൽ, ജി. ജയകുമാർ, എസ്കെ സുനിൽകുമാർ, വിജെ കിഷോർ, പ്രീതാ ബി. നായർ, അബുകോശി, വിനോദ് മിത്രപുരം, വർഗീസ് ജോസഫ്, വിഷ്ണു സലിംകുമാർ, ഡി ഗീത, എസ് ദിലീപ് കുമാർ, ദർശൻ ഡി കുമാർ, എസ് ചിത്ര, ഷാജി ജോൺ, ജോൺ ജോയി, പിക്കു വി. സൈമൺ, ദിലീപ് ഖാൻ റാവുത്തർ, അനു കെ അനിൽകുമാർ, സന്തോഷ് നെല്ലിക്കുന്നിൽ, അൻവർ ഹുസൈൻ, എന്നിവർ പ്രസംഗിച്ചു.