സീതത്തോട് : സര്‍ക്കാര്‍ വകുപ്പുകള്‍ സ്കൂൾ വാഹനത്തിന് വാടക നൽകാന്‍ തയ്യാറാകാതത്തിനെ തുടര്‍ന്ന് ആദിവാസി വിദ്യാർത്ഥികളുടെ പഠനം മുടങ്ങി. ശബരിമല വനത്തിൽപെട്ട പ്ലാപ്പള്ളി, മഞ്ഞത്തോട് മേഖലയിൽ നിന്ന് ആങ്ങമൂഴിയിലെ 10 കുട്ടികൾക്കാണ് അധികൃതരുടെ അനാസ്ഥ മൂലം സ്കൂളില്‍ പോകാന്‍ കഴിയാഞ്ഞത്. മൂന്നാഴ്ചയായി ഇവര്‍ സ്കൂളില്‍ പോയിട്ട്. പത്താം ക്ലാസ് ഉൾപ്പെടെയുള്ള വിദ്യാർഥികള്‍ക്ക് ക്രിസ്തുമസ് പരീക്ഷ പോലും എഴുതാൻ കഴിഞ്ഞിട്ടില്ല. കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്ന വാഹനത്തിന്‍റെ വാടക മുടങ്ങിയതോടെ ഉടമ ഓട്ടം നിർത്തുകയായിരുന്നു.
സര്‍ക്കാര്‍ വകുപ്പുകൾ പരസ്പരം പഴിചാരുന്നതിനാൽ തർക്കം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ട്രൈബൽ വകുപ്പ് അധികൃതരുടെ അനാസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്ന് സ്കൂൾ അധികൃതരും പഞ്ചായത്തും രക്ഷിതാക്കളും ആരോപിക്കുമ്പോൾ പഞ്ചായത്തിനെ കുറ്റപ്പെടുത്തുകയാണ് ട്രൈബൽ വകുപ്പ്. വാഹന ഉടമയായ ആങ്ങമൂഴി സ്വദേശിക്ക് ട്രൈബൽ വകുപ്പില്‍ നിന്നാണ് ആദ്യം വാടക നൽകിയിരുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസത്തെ വാടകയാണ് ഇനി നൽകാനുള്ളത്. വാടകയ്ക്കായി സ്കൂൾ അധികൃതര്‍ ട്രൈബൽ വകുപ്പിനെ സമീപിച്ചപ്പോൾ ചുമതല പഞ്ചായത്തിന് ആണെന്നാണ് വകുപ്പ് പറഞ്ഞത്.
പണം ലഭിക്കേണ്ട രേഖകളുമായി സ്കൂൾ അധികൃതർ പഞ്ചായത്തിനെ സമീപിച്ചപ്പോൾ മുന്‍പ് വാടക ട്രൈബൽ വകുപ്പിൽ നിന്നാണ് നൽകിയതെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞ് സ്കൂൾ അധികൃതരെ മടക്കി അയച്ചു. ഗോത്രസാരഥി പദ്ധതി പ്രകാരമുള്ള ഫണ്ടിൽ നിന്ന് പഞ്ചായത്തിന് തുക അനുവദിക്കാൻ കഴിയുമെന്ന് ട്രൈബൽ വകുപ്പ് അധികൃതർ പറയുന്നു. ഫണ്ടിന്‍റെ അപര്യാപ്തത ഉണ്ടെങ്കിൽ ജില്ലാ പഞ്ചായത്തിന്‍റെ ഗോത്രസാരഥി ഫണ്ടിൽ നിന്നുള്ള തുക വകയിരുത്തി വിനിയോഗിക്കാമെന്നും പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുള്ളതായി റാന്നി ട്രൈബൽ ഓഫിസ് അധികൃതർ പറഞ്ഞു. പെരുനാട് പഞ്ചായത്തിൽ നിന്നുള്ള കുട്ടികളാണ് ആങ്ങമൂഴിയിൽ പഠിക്കുന്നത്. ഇവർക്കായി തുക വിനിയോഗിച്ചാൽ ഓഡിറ്റ് പ്രശ്നത്തിനുള്ള സാധ്യതയാണ് സീതത്തോട് പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
പഠനം മുടങ്ങിയ കുട്ടികളിൽ കുറെപ്പേർ രക്ഷിതാക്കൾക്കൊപ്പം വനവിഭവങ്ങൾ തേടി കാടു കയറി. ചിലർ ഊരുകളിൽ തന്നെ കഴിയുകയാണ്. വാടക പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഊരുകളില്‍ കഴിയുന്ന ബാക്കി കുട്ടികളും കാടു കയറാനാണ് സാധ്യത. സ്കൂൾ അധികൃതർ ഏറെ പണിപ്പെട്ടാണ് ഈ കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത്. മഞ്ഞത്തോട് കോളനിയിൽ നിന്ന് 18 കിലോമീറ്ററും പ്ലാപ്പള്ളിയിൽ നിന്ന് 10 കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ളത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.