Saturday, July 5, 2025 6:26 pm

കൊവിഡ് പ്രതിരോധത്തിന് ചെലവഴിച്ച് തുക നൽകാതെ സർക്കാർ ; തദ്ദേശ സ്ഥാപനങ്ങൾ കടക്കെണിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച പണം സർക്കാർ തിരിച്ചുകൊടുക്കാത്തതോടെ തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ. സിഎഫ്എൽടിസികൾ തുടങ്ങിയ പഞ്ചായത്തുകളും നഗരസഭകളും കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. പലയിടത്തും വികസന പ്രവർത്തനങ്ങളും താളം തെറ്റി. കൊവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ട് തരംഗങ്ങളിലും ആരോഗ്യ വകുപ്പിന് തുണയായത് സംസ്ഥാനത്തെ വിവിധ സിഎഫ്എൽടിസികളും ഡിസിസികളുമായിരുന്നു. കൊവിഡ് ചികിത്സ കേന്ദ്രങ്ങൾ വേണമെന്ന സർക്കാർ നിർദേശത്തിന് പിന്നാലെ അതിവേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ സൗകര്യങ്ങൾ ഒരുക്കിയത്. പലയിടത്തും സ്കൂളുകളും കോളേജുകളും സ്വാകാര്യ ഓഡിറ്റോറിയങ്ങളും സിഎഫിഎൽടിസികളാക്കി. ഈ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്.

സിഎഫ്എൽടികൾക്ക് ചെലവാകുന്ന മുഴുവൻ പണവും സർക്കാർ നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് പണം ചെലവഴിച്ചു. കഴിഞ്ഞ മാസം ഇറങ്ങിയ ഉത്തരവ് പ്രകാരം ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ചെലവ് മാത്രമെ സർക്കാർ വഹിക്കു. എന്നാൽ ഈ പണവും ഇതുവരെ ലഭ്യമായിട്ടില്ല. ഇതോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ വെട്ടിലായത്. കൊവഡ് രോ​ഗികളെ പരിചരിച്ച വകയിൽ ചെലവായ ലക്ഷങ്ങൾ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഇതിനെല്ലാം പുറമെ കൊവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും വെട്ടിക്കുറച്ചു. ശരാശരി ഒരു കോടി രൂപയുടെ കുറവാണ് ഉള്ളത്. ഇത് വികസന പദ്ധതികളെ കാര്യമായി ബാധിച്ചു.

പല പദ്ധതികളും പാതിവഴിയിൽ നിലച്ച നിലയിലാണ്. കടുത്ത വരൾച്ച നേരിടുന്ന മലയോര മേഖലകളിൽ കുടിവെള്ളം എത്തിക്കാൻ പോലും പഞ്ചായത്തുകൾക്ക് പണമില്ല. കൊവിഡ് വ്യാപനം അതിവേ​ഗത്തിലായ സമയത്ത് സെക്ടറർ മജിസ്ട്രേറ്റുമാർ പരിശോധനക്കായി പോയിരുന്ന വാഹനങ്ങളുടെ വാടകയും സർക്കാർ ഇതുവരെ നൽകിയിട്ടില്ല. പലയിടത്തും ടാക്സി വാഹനങ്ങൾക്ക് ലക്ഷങ്ങൾ ആണ് നൽകാനുള്ളത്. പണമില്ലെന്ന് പറഞ്ഞ് ജില്ല ഭരണകൂടങ്ങൾ കൈമലർത്തുമ്പോൾ കടക്കെണിയിലായത് പാവം ഡ്രൈവർമാരാണ്

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ...

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി...

കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരന്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കേരളത്തില്‍ വികസനത്തിന്‍റെ അടിത്തറ പാകിയത് ലീഡര്‍ കെ. കരുണാകരനാണെന്ന്...

പത്തനംതിട്ട മാർത്തോമാ സ്ക്കൂൾ 95 ബാച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമവും...

0
പത്തനംതിട്ട : മാർത്തോമാ സ്ക്കൂൾ 95 ബാച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വ...