Friday, July 4, 2025 3:31 pm

കൊവിഡ് പ്രതിസന്ധിയില്‍ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ച പതിനൊന്നായിരത്തിലേറെ പേരുടെ പെന്‍ഷന്‍ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതാണ് പ്രതിസന്ധിക്കു കാരണം.

പതിനൊന്നായിരത്തിലധികം പേരാണ് പെന്‍ഷന്‍ ആനുകൂല്യം മുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാര്‍ച്ച് പകുതി മുതല്‍ മെയ് മൂന്ന്‌വരെ എജിസ് ഓഫീസ് അടഞ്ഞ് കിടന്നതും ഇപ്പോള്‍ ജീവനക്കാരുടെ എണ്ണത്തിന് നിയന്ത്രണങ്ങള്‍ ഉള്ളതുമാണ് പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണം. പ്രിസം സോഫ്റ്റ് വെയറിലൂടെ ഓണ്‍ലൈനായാണ് പെന്‍ഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും അനുവദിക്കുന്നതും.

എന്നാല്‍ മുഴുവന്‍ ജീവനക്കാരുടേയും വിവരങ്ങള്‍ ഈ സോഫ്റ്റ്‌വെയറില്‍ ലഭ്യമല്ലാത്തതിനാല്‍ ഫയലുകള്‍ നേരിട്ട് പരിശോധിച്ച ശേഷമേ പെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിയൂ. 70 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനമായതിനാല്‍ അപേക്ഷകള്‍ പരിശോധിക്കുക പ്രായോഗികമല്ലെന്നെതാണ് തടസ്സം. എത്രയും വേഗം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് വിരമിച്ചവരുടെ ആവശ്യം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അരുവാപ്പുലം – ഐരവൺ പാലം നിർമ്മാണം പ്രതിസന്ധിയിൽ

0
കോന്നി : അരുവാപ്പുലം - ഐരവൺ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...

മന്ത്രിമാരായ വീണാ ജോര്‍ജിനും വിഎന്‍ വാസവനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : എംഎം ഹസന്‍

0
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീട്ടമ്മ...

കോന്നിയില്‍ തെരുവുനായ ശല്യം രൂക്ഷം ; പരിഹാരം കാണാതെ അധികൃതർ

0
കോന്നി : കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം...

സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കര്‍ണ്ണാടക ഹൈക്കോടതി

0
ബെംഗളൂരു: യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി...