തിരുവനന്തപുരം : ആറ് ദിവസം ജോലി ചെയ്താൽ മൂന്ന് ദിവസം അവധിയെന്ന വനംവകുപ്പ് സർക്കുലറിൽ സർക്കാരിന് അതൃപ്തി. ആൾക്ഷാമം നിലനിൽക്കേ തീരുമാനം പ്രതിസന്ധിയാകുമെന്ന് വിലയിരുത്തൽ. വനംമേധാവി അവധിയിലിരിക്കെ പകരം ചുമതലയിലുള്ള ഉദ്യോഗസ്ഥനാണ് സർക്കുലർ ഇറക്കിയത്. പൊതുഭരണ, ധന വകുപ്പുകളെ അറിയിക്കാതെയുള്ള സർക്കുലർ നിയമപരമായും തിരിച്ചടിയാകും. സെക്ഷൻ/ സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കാണ് ആനുകൂല്യം അനുവദിച്ചത്. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് വാച്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും.
സെക്ഷൻ/ സ്റ്റേഷൻ ആസ്ഥാനത്ത് 24 മണിക്കൂറും താമസിച്ച് തുടർച്ചയായി ആറ് ദിവസം ജോലി നോക്കിയാൽ മൂന്ന് ദിവസം വിശ്രമം അനുവദിക്കാമെന്നും സർക്കുലറിൽ പറയുന്നു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. വനം സംരക്ഷണ വിഭാഗം ജീവനക്കാർക്ക് ആവശ്യത്തിന് വിശ്രമം, വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമയവും ലഭിക്കുന്നില്ലന്ന പരാതി നേരത്തെ മുതൽ ഉണ്ടായിരുന്നു. ഇത് മുൻ സർക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും സർക്കുലറിലുണ്ട്. എന്നാൽ പൊതുഭരണ, ധന വകുപ്പുകളെ അറിയാതെയാണ് സർക്കുലർ പുറത്തിറക്കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033