Wednesday, May 7, 2025 7:40 am

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലയിലെ കൊടുമുടി, അട്ടത്തോട്  കമ്മ്യൂണിറ്റി ഹാളുകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന മുറികളിലെ പട്ടിക വര്‍ഗക്കാരായ  പഠിതാക്കള്‍ക്ക് പഠനം സുഗമമാക്കുന്നതിനും സങ്കേതങ്ങളില്‍ ഊരുകൂട്ട സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും  ആവശ്യമായ ഗുണനിലവാരമുളള  കമ്പനിയുടെ സൗണ്ട് സിസ്റ്റം (2 ജോടി) അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍  നിന്നും  സീല്‍ ചെയ്ത  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. ഫോണ്‍ 04735 227703.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലയിലെ വിവിധ  പട്ടിക വര്‍ഗ സങ്കേതങ്ങളിലെ തൊഴില്‍ രഹിതരും  ആരോഗ്യവാന്മാരുമായ  15 പട്ടിക വര്‍ഗ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്നതിനായി ഗുണനിലവാരമുളള മെഷീന്‍ വാള്‍, കാടുവെട്ടി യന്ത്രം എന്നിവ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍  നിന്നും  സീല്‍ ചെയ്ത കവറില്‍  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ന് ഉച്ച കഴിഞ്ഞ് മൂന്നു വരെ. ഫോണ്‍:  04735 227703.യുജിസി

നെറ്റ് കോച്ചിംഗ്
പിജിക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കുമായി വടക്കഞ്ചേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഹ്യുമാനിറ്റീസ് – പേപ്പര്‍ ഒന്ന്, കോമേഴ്സ് -പേപ്പര്‍ രണ്ട് എന്നിവയുടെ ക്ലാസുകള്‍ ഈമാസം 21 മുതല്‍ ആരംഭിക്കും. ഫോണ്‍: 9495069307, 8547005042, 8547233700.

വിമുക്തി  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സംസ്ഥാന ലഹരി വര്‍ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുളള  ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ  ഏകോപനത്തിനായി പത്തനംതിട്ട ജില്ലയില്‍  കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിമുക്തി  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കും.  സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദാനന്തരബിരുദവും, കൂടാതെ ലഹരിവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രോജക്റ്റുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 23 വയസിനും, 60 വയസിനും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 28 ന് വൈകുന്നേരം അഞ്ചിനകം  ബയോഡേറ്റ സഹിതം  പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍  ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468-2222873.

വാക്ക് ഇന്‍ ഇന്റര്‍വ്യു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാല് കോവിഡ് ബ്രിഗേഡ് ഡോക്ടര്‍മാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നേരിട്ടുളള കൂടികാഴ്ച നാളെ (ഫെബ്രുവരി 11) ന് രാവിലെ 11 ന് ആശുപത്രി  സൂപ്രണ്ടിന്റെ ഓഫീസില്‍  നടത്തും.  ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ആശുപത്രി ഓഫീസില്‍ എത്തണം. പ്രായപരിധി 60 വയസ്. ഫോണ്‍ : 04734 223236.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ

0
പാകിസ്താൻ ഭീകരവാദികളുടെ താവളത്തിന് നേരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് പഹൽഗാം...

ഓപറേഷൻ സിന്ദൂർ : 1971നു ശേഷം ആദ്യമായി സേനകളുടെ സംയുക്ത ആക്രമണം

0
ശ്രീന​ഗർ : പഹൽഗാമിലെ ഭീകരാക്രമണത്തിന് രണ്ടാഴ്ച പിന്നിടുന്ന വേളയിൽ പാകിസ്താനിലും പാക്കധീന...

കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാക് ഷെല്ലിങിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ...

ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്കിനായി ഉപയോഗിച്ചത് സ്കാൽപ് മിസൈലുകളും ഹാമര്‍ ബോംബുകളും

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള...