Saturday, April 12, 2025 3:13 pm

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

അധ്യാപക നിയമനം
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം നിലവിലുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്), എം.സി.ആര്‍.ടി ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ( എം.സി.ആര്‍.ടിക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം ) പട്ടികവര്‍ഗക്കാരായ അപേക്ഷകര്‍ക്ക്  മുന്‍ഗണന നല്‍കും.

സേവനകാലാവധി 2023 മാര്‍ച്ച്  31 വരെ മാത്രമായിരിക്കും. ഈ  കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നല്‍കുന്നതുമാണ്.
അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍ പി.ഒ, റാന്നി 689672 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കാം.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. ഫോണ്‍ : 04735227703.

സമ്മര്‍ കോച്ചിംഗ് ക്യാമ്പ്
പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വെക്കേഷന്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. അത്ലറ്റിക്സ്, ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍, ഫുട്ബോള്‍, നീന്തല്‍, ഫെന്‍സിംഗ്, യോഗ, ഹോക്കി, സോഫ്റ്റ്ബോള്‍, പഞ്ചഗുസ്തി എന്നീ കായിക ഇനങ്ങളിലാണ് കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചത്. 10 വയസിനും 15 വയസിനും ഇടയില്‍ പ്രായമുളള ആണ്‍കുട്ടികള്‍ക്കും/ പെണ്‍കുട്ടികള്‍ക്കും ക്യാമ്പിന്‍ പങ്കെടുക്കാം. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളളവര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9495204988, 9961186039.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയോട് അനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ പദ്ധതിയായ അളവു തൂക്ക  ഉപകരണങ്ങളുടെ മുദ്രവയ്പ്പ് – ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിനു ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ ഉദ്ഘാടനം ചെയ്തു. കോവിഡ് മൂലമോ മറ്റു കാരണങ്ങളാലോ പുനപരിശോധന നടത്തുന്നതില്‍ കുടിശികയായ ഓട്ടോറിക്ഷ മീറ്റര്‍ അടക്കമുള്ള അളവുതൂക്ക ഉപകരണങ്ങള്‍ പിഴത്തുകയില്‍ ഇളവ് നല്‍കി  അദാലത്തില്‍ മുദ്ര ചെയ്തു നല്‍കും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ മെയ് 20 വരെ എല്ലാ താലൂക്ക്  ലീഗല്‍മെട്രോളജി ഓഫിസുകളിലും സ്വീകരിക്കും. ഇതുവരെ അപേക്ഷിച്ചവര്‍ക്കുള്ള  അദാലത്തുകള്‍ വരും ദിവസങ്ങളില്‍ എല്ലാ താലൂക്കുകളിലും നടക്കും.

സംരംഭകത്വ വര്‍ക്ക്ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍  താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് മൂന്നു ദിവസത്തെ സംരംഭകത്വ വര്‍ക് ഷോപ്പ്  മെയ് 11   മുതല്‍ 13  വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(കെ.ഐ.ഇ.ഡി) ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു.  ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള വര്‍ക്‌ഷോപ്പില്‍  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ട്രി എക്സ്പെര്‍ട്സ്, മറ്റ് വിദഗ്ദ്ധര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും.

വര്‍ക്‌ഷോപ്പില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ  ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വ്യവസായം ആരംഭിക്കുന്നതിതിനുള്ള പദ്ധതികളും  നടപടിക്രമങ്ങളും, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ജിഎസ്ടി അടിസ്ഥാനകാര്യങ്ങള്‍, ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ്, എക്സ്പോര്‍ട്ട് ഫിനാന്‍സ് ആന്റ് റിസ്‌ക് മാനേജ്മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്സും, എക്സ്പോര്‍ട്ട്  പ്രൊമോഷന്‍  കൗണ്‍സില്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍  തുടങ്ങിയ ക്ലാസുകളും  ഉള്‍പ്പെടുത്തിയിരിക്കുന്നു. കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെ 2950 രൂപ ആണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെ വെബ്സൈറ്റ് ആയ www.kied.infoല്‍ ഓണ്‍ലൈനായി ഏപ്രില്‍ 30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയുന്ന 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ -0484 2532890 / 2550322/9605542061 / 7012376994.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളോത്സവം : 546 പോയിന്റുമായി തൃശ്ശൂർ ജില്ല ജേതാക്കൾ

0
തൃശൂർ : ആരവങ്ങൾ നിറഞ്ഞ കലാകായിക മാമാങ്കത്തിന് അരങ്ങൊഴിയുമ്പോൾ കേരളോത്സവത്തിൽ ജേതാക്കളായി...

കരാറെടുക്കാൻ ആരും തയാറായില്ല ; വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പൂർത്തീകരണം നീളും

0
വെച്ചൂച്ചിറ : നിർമാണം കരാറെടുക്കാൻ ആരും തയാറാകാത്തതോടെ ജലവിതരണ പദ്ധതിയുടെ...

വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ് : തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​ത

0
തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ഇ​ന്നു രാ​ത്രി 08.30...

പത്മശ്രീ ജേതാവ് ധരിപ്പള്ളി രാമയ്യ അന്തരിച്ചു

0
ഹൈദരാബാദ്: പത്മശ്രീ ജേതാവ് ധരിപ്പള്ളി രാമയ്യ അന്തരിച്ചു. ഹൃദയാഘാതം മൂലം 87ാം...