മോണ്ടിസ്സോറി , പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി , പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/ പ്ലസ്ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഫോണ്‍: 7994449314
—
ഹിന്ദി ട്രെയിനിംഗിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കില്‍ ബിഎ ഹിന്ദി പാസായിരിക്കണം. പ്രായപരിധി 17നും 35 ഇടക്ക് ആയിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. ഒക്‌ടോബര്‍ 25 ന് മുന്‍പായി അപേക്ഷ ലഭിക്കണം. പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734 296496, 8547126028 ല്‍ ബന്ധപ്പെടുക.
ധനസഹായത്തിന് അപേക്ഷിക്കാം
പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്ത് വരുന്ന മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കി വരുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം പദ്ധതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷയും അനുബന്ധ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2914417
—
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ല നഗരാസൂത്രണ കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍) വാടകയ്ക്ക് എടുക്കുന്നതിലേക്കായി താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 19. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ നഗരാസൂത്രണ കാര്യാലയുമായി ബന്ധപ്പെടാവുന്നതാണ്. 0468 2222435.
ഫെസിലിറ്റേറ്റര്‍ നിയമനം
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വനിതാ വികസന പ്രവര്‍ത്തനങ്ങളും ജാഗ്രതാസമിതി ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിമന്‍സ് സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് , സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതയെ കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായം, യോഗ്യത പ്രവര്‍ത്തി പരിചയം, സ്ഥിരതാമസവിലാസം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരം പ്രവര്‍ത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കോന്നി ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും അറിയാവുന്നതാണ്.
—
സീറ്റ് ഒഴിവ്
സി ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷന്‍ നടത്തുന്ന ആറു മാസത്തെ ഡിപ്ലോമ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ മള്‍ട്ടീമീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി എന്നീ കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യം ഉള്ളവര്‍ 9895788155, 8547720167 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mediastudies.cdit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരം വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നു. 18 നും 46 നും ഇടയില്‍ പ്രായമുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കോന്നി ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ടോ/തപാല്‍ മാര്‍ഗ്ഗമോ ശിശു വികസനപദ്ധതി ആഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂര്‍ പി.ഒ., കോന്നി, 689691. എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446220488, 9447331685.
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം : ജില്ലാതല ഉദ്ഘാടനം 2023 ഒക്ടോബര്‍ 21ന്
ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ മികവാര്‍ന്ന വിജയം നേടിയ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 2023 ഒക്ടോബര്‍ 21ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ വെച്ച് സംഘടിപ്പിക്കും. അവാര്‍ഡ് വിതരണം സംബന്ധിച്ച ആലോചനായോഗം ഇന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ വെച്ച് നടന്നു. യോഗത്തില്‍ കെ.എസ്.കെ.റ്റി.യു. ജില്ലാ സെക്രട്ടറി സി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അഖിലേഷ് കാര്യാട്ട് ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡന്റ്, ഐയ്ക്കാട് ഉദയകുമാര്‍ ബി.കെ.എം.യു., ജില്ലാ കമ്മറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ റ്റി.ആര്‍.ബിജുരാജ് എന്നിവരും മറ്റ് യൂണിയന്‍ നേതാക്കളും പങ്കെടുത്തു.
—-
വായ്പാസഹായം
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ വായ്പാ പദ്ധതികള്‍ പ്രകാരം സംരംഭകര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി പരമാവധി 50ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൊത്തം പദ്ധതി ചെലവിന്റെ 25% ശതമാനവും, പിന്നോക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും 35% ശതമാനവും, പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും 40% ശതമാനവും സബ്‌സിഡി ലഭിക്കുന്നതാണ്. ഉല്പാദന -സേവന മേഖലകളില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. 0468 2362070. ഇ.മെയില്‍ : [email protected]