ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ഉപയോഗത്തിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 18 ന് വൈകുന്നേരം നാലിനു മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.
—-
അന്താരാഷ്ട്ര ബാലികാദിനാഘോഷം
പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി പത്തനംതിട്ട തൈക്കാവ് ഗവ.എച്ച്. എസ്.എസ് സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് കെ.സുമതിയുടെ അധ്യക്ഷതയില്‍ നടന്നു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ യു.അബ്ദുല്‍ ബാരി പരിപാടി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ദിശയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഡബ്ലൂ.സി മെമ്പറുമായ ഷാന്‍ രമേശ് ഗോപന്‍, മിഷന്‍ ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ, സീനിയര്‍ അധ്യാപിക കെ.ആര്‍ സുജാത, കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ.അമല മാത്യു, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ അമല എം ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
—–
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ഡിടിപിസി യുടെ നിയന്ത്രണത്തില്‍ വടശേരിക്കര പാലത്തിന് സമീപവും പന്തളം പാലത്തിന് സമീപവും സ്ഥിതി ചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷനുകല്‍ നവംബര്‍ 15 മുതല്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് താത്പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് 2.30 വരെ. ഫോണ്‍ : 0468 2311343, 9447709944.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതല്‍ മുകളിലോട്ടുളള കോഴ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് 2023-24 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. തിരുവല്ല കറ്റോട് ക്ഷേമനിധി ഓഫീസില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍ : 0469 2603074.
—-
അലങ്കാര മത്സ്യകുഞ്ഞുങ്ങള്‍ വിതരണത്തിന്
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ നിന്ന് അലങ്കാര മത്സ്യ കുഞ്ഞുങ്ങളെ 13ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വിതരണം ചെയ്യും. ഫോണ്‍ : 9846604473, 0468 2214589.
—
സെക്യൂരിറ്റി നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച് എം സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരൈ (വിമുക്തഭടന്മാരെ മാത്രം) 12000 രൂപ മാസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഒക്ടോബര്‍ 27 ന് രാവിലെ 11 ന് താലൂക്ക് ആശുപത്രി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത : സേവനം അനുഷ്ഠിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍, പ്രായപരിധി 65 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 9995505884.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര തീര്‍ഥാടന വിശ്രമ കേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും നിലവിലെ അവസ്ഥയില്‍ ഒക്ടോബര്‍ 25 മുതല്‍ 2026 ഒക്ടോബര്‍ 24 വരെ (മൂന്ന് വര്‍ഷം) ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. റസ്റ്ററോന്റും ഡോര്‍മെട്രിയും ഓഫീസ് റൂമുമായി നടത്താന്‍ സാധിക്കുന്ന ഈ കെട്ടിടം ഏറ്റെടുക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ക്വട്ടേഷനുകള്‍ സെക്രട്ടറി ഡി.ടി.പി.സി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, കോഴഞ്ചേരി എന്ന പേരില്‍ മുദ്ര വെച്ച കവറില്‍ ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ : 9447709944,0468 2311343.
—-
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് ടുഡി, ത്രീഡി, ത്രീഡി എസ് മാക്സ്, മെക്കാനിക്കല്‍ കാഡ് , ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8078140525.
ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവുകള്‍
പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ഫാം ലൈവ് ലി ഹുഡ് പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. മല്ലപ്പള്ളി, ഇലന്തൂര്‍, കോയിപ്രം, കോന്നി എന്നീ ബ്ലോക്കുകളിലായി നാലൊഴിവ്. വിദ്യാഭ്യാസ യോഗ്യത: വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍/ ലൈവ്സ്റ്റോക്ക്). കുടുംബശ്രീ അംഗം /കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. നേരിട്ടുള്ള അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയും ബയോഡാറ്റയും ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, അയല്‍ക്കൂട്ട അംഗം / കുടുംബാംഗം / ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും സി ഡി എസിന്റെ സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യണം. നിയമനത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 19 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍ : 0468 2221807.
ദക്ഷിണ റെയില്‍വേ തൊഴിലവസരം
ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ വിമുക്തഭടന്മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന 214 ഗേറ്റ് കീപ്പര്‍മാരുടെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒക്ടോബര്‍ 20 നു 50 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ് , ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍, പത്താം ക്ലാസ് / തത്തുല്യ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബര്‍ 16 നു മുമ്പായി പത്തനംതിട്ട സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ :9746763607.
—-
റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (പാര്‍ട്ട് -1 ഡയറക്ട് റിക്രൂട്ട്മെന്റ്)(കാറ്റഗറി നം. 405/2021) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കോന്നി ബ്ലോക്കിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിലേക്കായി കമ്പ്യൂട്ടര്‍, പ്രിന്റര്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 19 ന് പകല്‍ മൂന്നിനു മുന്‍പായി കുടുംബശ്രീ ജില്ലാമിഷന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.
—–
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കോന്നി ബ്ലോക്കിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിലേക്കായി യു.പി.എസ് മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 19 ന് പകല്‍ മൂന്നിനു മുന്‍പായി കുടുംബശ്രീ ജില്ലാമിഷന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.
എല്‍എല്‍.എം ഒഴിവുള്ള സീറ്റുകളില്‍ അഡ്മിഷന്‍
കേരള കേന്ദ്ര സര്‍വകലാശാലയുടെ തിരുവല്ലയിലുള്ള നിയമപഠന വിഭാഗത്തില്‍ രണ്ട് വര്‍ഷത്തെ എല്‍എല്‍. എം കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവ്. ജനറല്‍ – 4, ഒ.ബി. സി.(എന്‍.സി.എല്‍.)9, പട്ടികജാതി-5, പട്ടികവര്‍ഗം -3 എന്നിങ്ങനെ ആകെ 21 സീറ്റുകളിലേക്ക് വകുപ്പുതല പ്രവേശന പരീക്ഷയുടെയും സംവരണ മാനദണ്ഡങ്ങള്‍ അനുസരിച്ചു ആയിരിക്കും പ്രവേശനം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 17 ന് രാവിലെ 10 ന് തിരുവല്ല വളഞ്ഞവട്ടം ആലുംതുരുത്തിയിലുള്ള നിയമപഠന വിഭാഗത്തില്‍ വിദ്യാഭ്യാസ യോഗ്യതയും സംവരണ അര്‍ഹതയും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ : 9968313515, 0469-2638130 .വെബ്സൈറ്റ് www.cukerala.ac.in.
അടൂര്‍ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് സീനിയോറിറ്റി ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
2024-2026 കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചില്‍ അറിയിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ വിവിധ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ലിസ്റ്റുകള്‍ പരിശോധിക്കാം. ലിസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും നവംബര്‍ പത്തിന് മുന്‍പായി അടൂര്‍ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചില്‍ നേരിട്ടോ വെബ്സൈറ്റ് മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍ : 04734-224810.
സംസ്‌കൃത സര്‍വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ്
സംസ്‌കൃത സര്‍വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ്
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റ് അല്ലെങ്കിൽ പിഎച്ച്. ഡി.യാണ് യോഗ്യത. സംസ്കൃതത്തിൽ ആധികാരികമായി എഴുതാനുളള കഴിവുണ്ടായിരിക്കണം. ഈ യോഗ്യതകളുളള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സംസ്കൃതത്തിൽ രണ്ട് വർഷത്തെ ഗവേഷണ പരിചയമുളളവരെയും പരിഗണിക്കുന്നതാണ്. പ്രതിമാസം 18,000/-രൂപയാണ് വേതനം. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 16ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഭരണ നിർവ്വഹണകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 7306454093.