വനിതാമിത്ര കേന്ദ്രത്തില്‍ ഡേ കെയര്‍ സെന്റര്‍
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കണ്ണങ്കരയിലെ വനിതാമിത്ര കേന്ദ്രത്തില്‍ ആറുമാസം മുതലുള്ള കുട്ടികള്‍ക്കായി രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും കുട്ടികള്‍ക്കായുള്ള പരിപാലനവും ഇവിടെ ലഭ്യമാണ് . ഡേ കെയര്‍ സെന്ററിലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ജില്ലാ ഓഫീസ് -ഫോണ്‍ : 8281552350 ഡേ കെയര്‍ -ഫോണ്‍ :9562919882
—
എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ :തീയതി നീട്ടി
എയര്‍ ഫ്രെയിം / ഇലക്ട്രിക്കല്‍ ട്രേഡുകളില്‍ നിന്നു വിരമിച്ചവരോ ഡിപ്ലോമ ഇന്‍ എന്‍ജിനീയറിംഗ് ഇന്‍ മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍/ തത്തുല്യ യോഗ്യത ഉള്ളവരോ ആയ വിമുക്തഭടന്‍മാരായ ഉദ്യോഗാര്‍ഥികള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് സ് ലിമിറ്റഡില്‍ (എച്ച് എ എല്‍) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിലേക്ക് ജനുവരി ആറിനു മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. എച്ച് എ എല്‍ നടത്തുന്ന എഴുത്തുപരീക്ഷ മുഖേന തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള എം ആര്‍ ഒ ഡിവിഷനുകളിലായിരിക്കും നിയമനം.
ഫോണ്‍ : 0468 2961104
ലേലം
പത്തനംതിട്ട അഗ്‌നിരക്ഷാനിലയത്തോട് ചേര്‍ന്ന് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ (കുടംപുളി, ആല്‍മര ശിഖിരങ്ങള്‍ മാത്രം, തേക്ക് -2, തെങ്ങ്) ജനുവരി ആറിന് ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ പരിസരത്ത് പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേലം ആരംഭിക്കുന്നതിനു മുമ്പായി 2300 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ഫോണ്‍ : 0468-2222001, 9797920089.
—
ഗസ്റ്റ് ലക്ചറര്‍ അഭിമുഖം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി എട്ടിന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബി-ടെക് ബിരുദമാണ് യോഗ്യത.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാവകുപ്പ് /ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജ് വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (എന്‍സിഎ-പട്ടിക വര്‍ഗം) (കാറ്റഗറി നം. 470/2022) തസ്തികയുടെ 28.12.2023 ലെ 1067/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
—
പാചകക്കാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം
ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ഒഴിവു വന്നിട്ടുള്ള പാചകക്കാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് 08.01.2024 ന് രാവിലെ 11.00 മണിക്ക് ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും സഹിതം വാർഡൻ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ഫോൺ നമ്പർ: 0479 – 2454125, 8547108745