Thursday, April 24, 2025 10:45 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അഭിമുഖം 23 ന്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി ബി. കോം, പിജിഡിസിഎ ഡിപ്ലോമ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 23 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0469-2677237.

ചെസ് മത്സരം
അസാപ് കേരളയും കാപബ്ലാങ്ക ചെസ് സ്‌കൂളും ചേര്‍ന്ന് അസാപിന്റെ കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഓഗസ്റ്റ് 17, 18 തീയതികളില്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. വിജയികള്‍ക്ക് 12000 രൂപയുടെ ക്യാഷ് പ്രൈസ് ലഭിക്കും. പങ്കെടുക്കുന്നവര്‍ ഓഗസ്റ്റ് 16 നു മുന്‍പ് connect.asapkerala.gov.in/events/12568 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, 9605146217 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്
അസാപ്പ് കേരളയില്‍ മൂന്നുമാസം ദൈര്‍ഘ്യമുള്ള ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 13100 രൂപയാണ് ഫീസ്. ഫോണ്‍ : 7736925907/9495999688.

വയോമധുരം പദ്ധതി
ദാരിദ്രരേഖക്ക് താഴെയുള്ള 60 വയസ് കഴിഞ്ഞ പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ :0468 2325168.

മന്ദഹാസം പദ്ധതി
ദാരിദ്രരേഖക്ക് താഴെയുള്ള 60 വയസ് കഴിഞ്ഞവര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിന് ധനസഹായം അനുവദിക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കം. ഫോണ്‍ : 0468 2325168.

വാസ്തുവും ചുമര്‍ചിത്രവും ; സചിത്ര വിവരണാത്മക ഗ്രന്ഥം പ്രകാശനം ചെയ്തു
സംസ്‌കാരിക വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം വാസ്തുവിദ്യാ ഗുരുകുലം തയ്യാറാക്കിയ കേരളത്തിലെ പൈതൃക സ്മാരകങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കുന്ന സചിത്ര വിവരണാത്മക ഗ്രന്ഥം സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ, വാസ്തുവിദ്യാ ഗുരുകുലം ചെയര്‍മാന്‍ ഡോ. ജി ശങ്കര്‍, വൈസ്‌ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.എസ്. പ്രിയദര്‍ശനന്‍, ഫാക്കല്‍റ്റി പി.ആര്‍. ദീപ്തി, മ്യൂറല്‍ ചിത്രകാരനും ചരിത്ര പണ്ഡിതനുമായ ഡോ. എം.ജി. ശശിഭൂഷണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) ല്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ് സി /എംഎസ് സി സൈബര്‍ ഫോറന്‍സിക്സ്, ബിസിഎ, എംഎസ് സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ബി കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബികോം അക്കൗണ്ടിംഗ്, എംഎസ് സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. സംവരണവിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപും ഫീസ് ആനുകൂല്യവും ലഭിക്കും. ഫോണ്‍: 9446302066, 8547124193, 7034612362.

കരിയര്‍ മീറ്റ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ കരിയര്‍ മീറ്റ് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ജോര്‍ജ് കെ അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ജി.രാജീവ്, ഗോകുലം സീക്ക് ഐഎഎസ് അക്കാഡമി ഡയറക്ടര്‍ കെ.സംഗീത്, വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ ജെ എഫ് സലീം എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

0
തിരുവനന്തപുരം : വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

0
കൊച്ചി : തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി....

ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി

0
തൃശ്ശൂർ : തൃശ്ശൂർ ആനന്ദപുരത്ത് ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി. ഷാപ്പിൽ...

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ കടത്തിക്കൊണ്ട് പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

0
ഭരിപാഡ : വൻ തുക ശമ്പളം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത ആദിവാസി...