സീറ്റ് ഒഴിവ്
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി. ഐയില്‍ എന്‍.സി.വി.റ്റി സ്‌കീം പ്രകാരമുള്ള ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ടുവര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) ട്രേഡുകളിലെ സീറ്റുകളിലേക്ക് ഒഴിവുണ്ട്. പ്രവേശനത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം ഹാജരായി അഡ്മിഷന്‍ നേടാം. അവസാന തീയതി സെപ്റ്റംബര്‍ 20. ഫോണ്‍ : 0468-2259952 , 9995686848, 8075525879 , 9496366325.
—
അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കാത്തവര്‍ക്കും അപേക്ഷിക്കാം. സെപ്റ്റംബര്‍ 20 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഐടിഐ ഓഫീസില്‍ ഹാജരായി ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിയ്ക്കാം. അപേക്ഷ ഫീസ്: 100 രൂപ. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും നല്‍കണം. ഫോണ്‍: 04792452210, 04792953150, 9605554975, 8281776330.
വോക് ഇന്‍ ഇന്റര്‍വ്യൂ
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹായികേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗക്കാരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 20 നും 35 നും മധ്യേ പ്രായമുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്ന് കമ്പ്യൂട്ടര്‍ കോഴ്സുകള്‍ വിജയിച്ചവരുമായിരിക്കണം. ഡിസിഎ/ ഡിറ്റിപി/ പിജിഡിസിഎ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് മുന്‍ഗണന നല്‍കും. മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിഞ്ഞിരിക്കണം. പ്രതിമാസ ഓണറേറിയം 16,000 രൂപ. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ വോക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ : 04735 227703.
ഗ്രോത്ത് പള്‍സ് സംരംഭകര്‍ക്കുള്ള പരിശീലനം
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 24 മുതല്‍ 28 വരെ കളമശേരിയിലെ കീഡ് കാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. www.kied.info/trainingcalender/ ല്‍ ഓണ്‍ലൈനായി ഈ മാസം 20 ന് മുന്‍പ് അപേക്ഷ നല്‍കണം. ഫോണ്‍ :0484 2532890/ 2550322.
—
ശബരിമല തീര്‍ഥാടനം ; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അടിയന്തിര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. വിവരങ്ങള്‍ക്ക് https://pathanamthitta.nic.in ഫോണ്‍ : 04682 222515.
പ്രീഡിഡിസി യോഗം സെപ്റ്റംബര്‍ 20 ന്
ജില്ലാ വികസന സമിതിയുടെ പ്രീഡിഡിസി യോഗം സെപ്റ്റംബര്‍ 20 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.
—
പീയര്‍ സപ്പോര്‍ട്ടര്‍ നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാഷണല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി ഹെപ്പറ്റൈറ്റിസ് ബി/സി രോഗം ബാധിച്ച് ചികിത്സയിലുളളവരില്‍ നിന്നോ രോഗം ഭേദമായവരില്‍ നിന്നോ പീയര്‍ സപ്പോര്‍ട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: പ്ലസ് ടു. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 27 ന് മുമ്പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9747211460.
—
സ്വച്ഛത ഹി സേവ- നയാ സങ്കല്‍പ്പ് ക്യാമ്പയിന് 17 മുതല്‍
കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്വച്ഛതാ ഹീ സേവ – നയാ സങ്കല്‍പ്പ് ക്യാമ്പയിന്‍ സെപ്റ്റംബര്‍ 17 മുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. മാലിന്യമുക്തകേരളം, നവകേരളം പരിപാടികളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര , മേരാ യുവ ഭാരത് , നാഷണല്‍ സര്‍വീസ് സ്‌കീം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സാമൂഹ്യ സന്നദ്ധ സേന, യുവജന സംഘടനകള്‍, യൂത്ത് ക്ലബുകള്‍ എന്നിവ സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ബോധവത്കരണ പരിപാടികള്‍ ഏകോപിപ്പിക്കുക, സമ്പൂര്‍ണശുചിത്വ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പയിന്‍ സെപ്റ്റംബര്‍ 17 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു വരെയാണ് നടത്തുന്നത്.