Tuesday, April 22, 2025 7:52 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലനകേന്ദ്രം റാന്നി ബ്ലോക്ക് ഓഫീസില്‍ ആരംഭിച്ച കൂണ്‍വളര്‍ത്തല്‍ പരിശീലനത്തിന് സീറ്റ് ഒഴിവ് . പ്രായപരിധി 18-44. പങ്കെടുക്കുന്നവര്‍ 18 ന് റാന്നി ബ്ലോക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് 8330010232, 04682270243.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഓട്ടോകാഡ് റ്റുഡി ആന്‍ഡ് ത്രീഡി, ത്രീഡി എസ് മാക്സ്, മെക്കാനിക്കല്‍ കാഡ്, ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525.

ക്വട്ടേഷന്‍
പട്ടികവര്‍ഗ വികസനവകുപ്പിന്റെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക് /പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒക്ടോബര്‍ 28,29,30 തീയതികളില്‍ തിരുവനന്തപുരം കാര്യവട്ടം എല്‍എന്‍സിപിഇ ക്യാമ്പസില്‍ നടക്കുന്ന സംസ്ഥാനതല കായികമേളയില്‍ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 24 ന് രാവിലെ 11. ഫോണ്‍ : 04735 227703.

ടെന്‍ഡര്‍
റാന്നി പെരുനാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേയ്ക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഒന്ന്. ഫോണ്‍ : 9496207450.

അഭിമുഖം 23 ന്
വയലത്തല സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ കുട്ടികള്‍ക്ക് ആര്‍ട്ട്, ക്രാഫ്റ്റ്, മ്യൂസിക്ക് എന്നീ ഇനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുളള അഭിമുഖം ഒക്ടോബര്‍ 23 ന് രാവിലെ 11 ന് നടത്തും. അപേക്ഷ, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. പരിസരവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍ : 9447480423.

റാങ്ക് പട്ടിക നിലവില്‍ വന്നു
ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നം. 479/2023) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടല്‍ മാനേജ്മെന്റ് /കേറ്ററിംഗ് ടെക്നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ് /കേറ്ററിംഗ് ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍.റ്റി.സി./ എന്‍.എ.സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 23 ന് രാവിലെ 11 ന് അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഐടിഐ യില്‍ ഹാജരാകണം. ഫോണ്‍ : 0468 2258710

കെയര്‍ ഗിവര്‍ ഒഴിവ്
നാരങ്ങാനം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വയോജനങ്ങള്‍ക്ക് പുതുതായി ആരംഭിക്കുന്ന പകല്‍ വീട്ടിലേയ്ക്ക് കെയര്‍ ഗിവര്‍ തസ്തികയില്‍ വനിതകള്‍ക്കായി ഒരു ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 21 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. പ്രതിമാസ വേതനം 7000 രൂപ. യോഗ്യത : പ്ലസ് ടു പാസായിരിക്കണം (ജെറിയാട്രിക് കെയര്‍ പരിശീലനം പൂര്‍ത്തിയായവര്‍ക്ക് മുന്‍ഗണന) . പഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ ആയിരിക്കണം (എട്ടാം വാര്‍ഡിലുളളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 2024 ഒക്ടോബര്‍ ഒന്നിന് 46 വയസ് കവിയരുത്. ഫോണ്‍ : 9544793499.

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹെസ്‌കൂള്‍ ടീച്ചര്‍ മലയാളം
(കാറ്റഗറി നം. 597/2023) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഒക്ടോബര്‍ 21 ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഒക്ടോബര്‍ 21 ന് രാവിലെ 11 ന് പത്തനംതിട്ട സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. സിറ്റിംഗില്‍ നിലവിലുളള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും.

ടെന്‍ഡര്‍
പത്തനംതിട്ട ഡിറ്റിപിസിയുടെ നിയന്ത്രണത്തില്‍ വടശ്ശേരിക്കര, പന്തളം പാലങ്ങള്‍ക്ക് സമീപം സ്ഥിതിചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച്. വിവരങ്ങള്‍ കോഴഞ്ചേരി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ : 0468 2311343, 9447709944.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 21 ന്
ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നം.111/2022, 701/21, 702/21, 703/21, 704/21) തസ്തികയുടെ മാറ്റിവെച്ച ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും അടൂര്‍ കെ.എ.പി. മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ ഒക്ടോബര്‍ 21 ന് നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍ : 0468 2222665.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു

0
ബം​ഗ​ളൂ​രു : ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു....

എൻജിനീയറിങ്​, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക്​ തുടക്കം

0
തിരുവനന്തപുരം : സംസ്ഥാന എൻജിനീയറിങ്​, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക്​ ബുധനാഴ്ച...

18 കി​ലോ തി​മിം​ഗ​ല ഛർ​ദ്ദിൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു

0
കോ​യ​മ്പ​ത്തൂ​ർ: 18 കി​ലോ തി​മിം​ഗ​ല ഛർ​ദ്ദിൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​നം...

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​ത്ത​വ​ണ ആ​രെ ഗോ​ദ​യി​ലി​റ​ക്കു​മെ​ന്ന ച​ർ​ച്ച സ​ജീ​വം

0
മ​ല​പ്പു​റം : നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​ത്ത​വ​ണ ആ​രെ ഗോ​ദ​യി​ലി​റ​ക്കു​മെ​ന്ന ച​ർ​ച്ച...