ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 07ന്
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 07ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ കളക്ടറാണ് വരണാധികാരി. ഫലപ്രഖ്യാപനത്തിന് ശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞ.
—–
ക്യാമ്പ് സിറ്റിംഗ്
സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ.അബ്ദുല്‍ ഹക്കിമിന്റെ നേതൃത്വത്തിലാണ് സിറ്റിംഗ്. നോട്ടീസ് ലഭിച്ച കേസുകളില്‍ പരാതിക്കാലത്തെയും ഇപ്പോഴത്തെയും വിവരാധികാരികള്‍, ഒന്നാം അപ്പീല്‍ അധികാരികള്‍, ഹര്‍ജിക്കാര്‍, അഭിഭാഷകര്‍, സാക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണം.
ദര്‍ഘാസ്
വെച്ചൂച്ചിറ കോളനി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ സിസിടിവി ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 17. ഫോണ്‍ : 9605327140, 8921169971.
——-
ദര്‍ഘാസ്
വെച്ചൂച്ചിറ കോളനി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ ഗ്രാഫിക് ഡിസൈന്‍ കോഴ്‌സിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 17. ഫോണ്‍ : 9605327140, 8921169971.
സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 10 മുതല്‍ സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം ആരംഭിക്കുന്നു. പ്രായം 18 മുതല്‍ 45 വയസ് വരെ. ഫോണ്‍ :8330010232
——-
മെഗാ ജോബ് ഫെയര്‍
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് മെഗാ ജോബ് ഫെയര്‍ നടക്കുന്നു. വിവിധ മേഖലകളിലായി 120ന് മുകളില്‍ ഒഴിവുകളുണ്ട്. ഫോണ്‍ : 9495999688.
ടെന്‍ഡര്‍
പന്തളം-2 ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 91 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ :04734 292620, 262620.
——-
സപ്ലിമെന്ററി പരീക്ഷ
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 ലെ സപ്ലിമെന്ററി പരീക്ഷയ്ക്ക് (ഐടിഐ വാര്‍ഷിക പരീക്ഷ) ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാ ഫീസായ 170രൂപ ട്രഷറിയില്‍ അടച്ച് അസല്‍ ചെലാന്‍ സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2258710.
അഡ്മിറ്റ് കാര്‍ഡ്
ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒമ്പത്, 11 ക്ലാസുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് www.navodaya.gov.in വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ഫെബ്രുവരി എട്ടിലെ പരീക്ഷയ്ക്ക് രാവിലെ 10 ന് മുമ്പ് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
—–
ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്
ഖാദി തുണിത്തരങ്ങള്‍ക്ക് ഫെബ്രുവരി 10 മുതല്‍ 14 വരെ സ്‌പെഷ്യല്‍ റിബേറ്റ്. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍, റാന്നി-ചേത്തോങ്കര പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലാണ് റിബേറ്റ്. കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, സില്‍ക്ക് ഷര്‍ട്ടുകള്‍, ചുരിദാര്‍ ടോപ്പുകള്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകള്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. 30 ശതമാനം വരെ റിബേറ്റ് ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ ജസി ജോണ്‍ അറിയിച്ചു. ഫോണ്‍ : ഇലന്തൂര്‍ ഖാദി ടവര്‍ -8113870434, അബാന്‍ ജംഗ്ഷന്‍ – 9744259922, അടൂര്‍ റവന്യൂ ടവര്‍ -9061210135, ചേത്തോങ്കര – റാന്നി – 8984553475.
—–
ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ ടി ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റില്‍ ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ആറുമാസം) കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത പ്ലസ് ടു. ഫോണ്‍: 7907853246.