Monday, July 7, 2025 5:50 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അഞ്ചാംക്ലാസ് പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ കുടുംബവാര്‍ഷിക വരുമാനം 2,00,000 രൂപയോ അതില്‍ കുറവുള്ളതോ ആയവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരും നടപ്പുവര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ ജാതി, വരുമാനം പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 20നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ മാതൃക ജില്ലാ/ ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ www.scdd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ ലഭിക്കും. ഫോണ്‍ : 0468 2 322 712.

യത്നം ധനസഹായ പദ്ധതി
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കിയും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനത്തിനായുളള സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് യത്നം. ആറുമാസം വരെയുളള പരിശീലനത്തിന് 6000 രൂപയും പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സര്‍വീസ്, ആര്‍.ആര്‍.ബി, യു.ജി.സി, നെറ്റ്, ജെ.ആര്‍.എഫ്, സിഎറ്റി/എംഎറ്റി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പരമാവധി 40000 രൂപയും അനുവദിക്കും. പരിശീലനാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റ് ഇനത്തില്‍ 2000 രൂപ പരമാവധി 10 മാസത്തേക്ക് അനുവദിക്കും. ജില്ലയിലെ താത്പര്യമുളള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ഫെബ്രുവരി 10നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വിലാസം : ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട. വെബ്സൈറ്റ് : https://sjd.kerala.gov.in, ഫോണ്‍ : 0468 2 325 100.

ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രി വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ ശുചീകരണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.ഫോണ്‍ : 9497 713 258.
—————————-
കിറ്റ്സില്‍ എം.ബി.എ കോഴ്സിന് അപേക്ഷിക്കാം
ടൂറിസം വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത സര്‍വകാലാശാലയില്‍ നിന്നും ഏതെങ്കിലും
വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി, കെമാറ്റ്/സിമാറ്റ്/സിഎറ്റി യോഗ്യതയും ഉളളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും www.kittsedu.org വഴി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍: 9446 529 467, 9847 273 135, 0471 2 327 707.

ടെന്‍ഡര്‍
ചാത്തങ്കരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ആഞ്ഞിലിമരം മുറിക്കുന്നതിന് ലേലം ചെയ്തു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13ന് പകല്‍ അഞ്ചു വരെ. ഫോണ്‍ : 0469 2 732 655.
——————————-
ഏകദിന പരിശീലനവും കലണ്ടര്‍ പ്രകാശനവും നടത്തി
ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപന മേധാവികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന പരിപാടി പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ് സെന്ററില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ നിര്‍വഹിച്ചു. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ എത്തപ്പെടുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെ കാണണമെന്നും, സ്ഥാപനത്തിലെത്തുന്ന കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ബാലനീതി (ശ്രദ്ധയും സംരക്ഷണവും) നിയമം 2015 പ്രകാരം ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന തയ്യാറാക്കിയ ടേബിള്‍ ടോപ് കലണ്ടര്‍ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ കമ്മീഷന്‍ അംഗം അഡ്വ. സുനന്ദയ്ക്ക് നല്‍കി പ്രകാശനം നടത്തി. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. രാജീവ്, സിഡബ്ല്യൂസി അംഗം സുനില്‍ പേരൂര്‍, ജില്ലാവനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിത ദാസ്, ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം, അഞ്ചു മേരി ജോസ്, എലിസബത്ത് ജോസ്, പി.ആര്‍ സ്മിത, ജോബിന്‍ കെ. ജോയ് എന്നിവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2022 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയുളള കലണ്ടര്‍ വര്‍ഷത്തില്‍ അവസാന വര്‍ഷ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കേരളത്തിന് അകത്തുളള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പരീക്ഷ പാസായിട്ടുളള ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പിജി, റ്റിറ്റിസി, ഐടിഐ, പോളിടെക്നിക്, ജനറല്‍ നേഴ്സിംഗ്, ബി എഡ്, മെഡിക്കല്‍ ഡിപ്ലോമ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഫോം ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 15വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോണ്‍ : 0468 2 327 415.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ....

കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം : കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും

0
കൊച്ചി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം...

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന്

0
കോഴിക്കോട് : സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ...