അപേക്ഷ ക്ഷണിച്ചു
പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കുളള പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയന വര്‍ഷം ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികളെ കണക്ക് പഠിപ്പിക്കുന്നതിന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിഎഡ് / പി ജി യോഗ്യതയും നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്സി വിഭാഗത്തിന് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ജൂലൈ 10 ന് അകം പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 8547630045.
——
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷിക്കാം.
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍: 0471 2570471, 9846033009. വെബ്‌സൈറ്റ് : www.srccc.in
—–
വനിതാ കമ്മീഷന്‍ സിറ്റിംഗ്
വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ11-ന് രാവിലെ 10 മുതല്‍ തിരുവല്ലാ വൈഎംസിഎ ഹാളില്‍ നടക്കും.
സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല
RECENT NEWS
Advertisment