പാലിയേറ്റീവ് നഴ്സ് നിയമനം
ഓമല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന സാന്ത്വന പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 18 മുതല്‍ 39 വയസുവരെ പ്രായമുളള എഎന്‍എം/ ജെപിഎച്ച് എന്‍ കോഴ്സ് /ജിഎന്‍ എം/ ബി എസ് സി നഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ അംഗീകരിച്ച കോളജുകളില്‍ നിന്നും ബിസിസിപിഎഎന്‍ /സിസിപിഎഎന്‍ കോഴ്സ് പാസായിട്ടുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 21 ന് രാവിലെ 10 ന് ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന.
ഫോണ്‍ : 9495018958.
കോഴിവളര്‍ത്തല്‍ പരിശീലനം
കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ -ഇക്കണോമിക് ഡെവലപ്മെന്റ് വികസന പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 21,22,23 തീയതികളില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കോഴിവളര്‍ത്തല്‍ പരിശീലനം ആരംഭിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍ /പഞ്ചായത്തുകല്‍ നിന്നും എസ്എച്ച് ജി /എന്‍ എച്ച് ജി / കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശീലന പരിപാടികളില്‍ പങ്കെടുക്കാം. താമസം, ഭക്ഷണം, യാത്രാപടി എന്നിവ ലഭിക്കും.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക് വിവിധ പരിശീലനപരിപാടികള്‍ക്ക് അര്‍ഹരായ പരിശീലകരെ ആവശ്യമുണ്ട്. യോഗ്യത – പത്താംക്ലാസ് പാസ്. 5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, അംഗീകൃത സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. ഹൗസ് വയറിംഗ്, കമ്പ്യൂട്ടറൈസിഡ് അക്കൗണ്ടിംഗ് (ടാലി), വുമണ്‍ ടെയിലര്‍, ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ഉദ്യാമി, അലുമിനിയം ഫേബ്രിക്കേഷന്‍, പപ്പടം, അച്ചാര്‍, മസാല പൗഡര്‍ മേക്കിംഗ്, കാന്‍ഡില്‍ മേക്കിംഗ്, ട്രാവല്‍ ആന്റ് ടൂറിസം ഗൈഡ്, ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ്, പേപ്പര്‍ കവര്‍, എന്‍വലപ്പ് ആന്റ് ഫൈല്‍ മേക്കിംഗ്, റബ്ബര്‍ ടാപ്പിംഗ് എന്നിവയിലാണ് പരിശീലനം. താല്‍പ്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 08330010232 ,
ജില്ലാ ആസൂത്രണ സമിതി യോഗം 20ന്
പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ശേഷം 2.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
ബാനറുകളും ഹോര്‍ഡിംഗുകളും നീക്കം ചെയ്യണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി ഇല്ലാതെ സ്ഥാപിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗുകളും ഏഴ് ദിവസത്തിനുളളില്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ആയവ ഗ്രാമപഞ്ചായത്ത് സ്വന്തം നിലയില്‍ നീക്കം ചെയ്യും. നീക്കം ചെയ്യുന്നതിന് ചെലവായ തുകയും പിഴയും ബോര്‍ഡുകള്‍/ ബാനറുകള്‍ /ഹോര്‍ഡിംഗുകള്‍ എന്നിവ സ്ഥാപിച്ചവരില്‍ നിന്നും ഇടാക്കുന്നതും നിയമനടപടി സ്വീകരിക്കുന്നതുമാണെന്നും സെക്രട്ടറി അറിയിച്ചു.