Tuesday, April 1, 2025 9:42 am

ശീതീകരണ സംഭരണി മുതല്‍ വിതരണ പ്രക്രിയ വരെ ; വാക്‌സിനെത്തിയാലും കടമ്പകളേറെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ്-19 വാക്‌സിന്റെ തടസമില്ലാത്ത വിതരണത്തിനും ഫലപ്രദമായ ഉപയോഗത്തിനുമുള്ള സാഹചര്യമൊരുക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. ഇതിനായി വാക്‌സിന്റെ വിതരണപ്രക്രിയ മുതല്‍ ധാര്‍മികത വരെയുള്ള വിവിധ വിഷയങ്ങളിലൂന്നിയുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ ലോകരാഷ്ട്രങ്ങളില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്.

ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയിലുള്‍പ്പെടുന്ന വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത വര്‍ഷാദ്യത്തിന് മുമ്പ് വാക്‌സിന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരുദ്യോഗസ്ഥന്‍ അറിയിച്ചു. ആദ്യ വാക്‌സിന്‍ സംബന്ധിച്ച് രണ്ട് ചര്‍ച്ചകള്‍ നടന്നതായും വരുന്ന ആഴ്ചകളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാക്‌സിന്‍ സംബന്ധിയായി സങ്കീര്‍ണമായ നിരവധി പ്രതിസന്ധികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ചൈനീസ് വാക്‌സിനുകളുള്‍പ്പെടെ ഒമ്പതോളം വാക്‌സിനുകളുടെ വികസനത്തിലാണ് ഇപ്പോള്‍ അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ ഓക്‌സ്‌ഫോഡിന്റെ ആസ്ട്രസെനകയിലാണ് കൂടുതല്‍ പ്രതീക്ഷ. പുണെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിട്യൂട്ട് ഈ വാക്‌സിന്റെ ഇന്ത്യന്‍ നിര്‍മാണത്തിനൊരുങ്ങുകയാണ്. ആസ്ട്രസെനകയുടെ പരീക്ഷണം ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയിലാരംഭിക്കും. തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ട് വാക്‌സിനുകള്‍ വികസനത്തിന്റെ ആദ്യഘട്ടത്തിലാണ്.

പരീക്ഷണം ആരംഭിക്കാനിരിക്കെ അവസാന ഘട്ടത്തില്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിനാണ് അടിയന്തരചര്‍ച്ചകളുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദൂരഗ്രാമങ്ങളിലെ വാക്‌സിന്‍ വിതരണവും വന്‍ തോതിലുള്ള ശീതികരണസംവിധാനവും ഒരുക്കുന്ന കാര്യമാണ് പ്രതിസന്ധികളിലൊന്നെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും കൂടാതെ സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടുന്ന വാക്‌സിന്‍ വിതരണത്തെ കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചതില്‍ പ്രകോപിതരായി ബാങ്ക് കൊള്ളയടിച്ച് ബേക്കറിയുടമയും സംഘവും

0
ബെംഗളൂരു: പതിനഞ്ചുലക്ഷം രൂപയുടെ വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചതില്‍ പ്രകോപിതരായി ബാങ്ക് കൊള്ളയടിച്ച...

അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ല് അടിയന്തിരമായി പാസാക്കണം ; കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

0
തിരുവല്ല : ആഭിചാര കൊലപാതകങ്ങളും മന്ത്രവാദത്തിന്റെ പേരിലെ സാമ്പത്തീക ചൂഷണവും...

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ ഇഞ്ചി വിത്ത് വിതരണം ചെയ്തു

0
വള്ളിക്കോട് : വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ കൃഷിസമൃദ്ധി...

എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയന്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
കോഴഞ്ചേരി : എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയനിലെ...