റാന്നി : കേരള സർക്കാർ ജാതി സെൻസെസ് സമയ ബന്ധിതമായി നടപ്പിലാക്കണം. ജാതി സെൻസെസിലൂടെ അർഹമായ പ്രാധിനിത്യം അധസ്ഥിത ജനവിഭാഗങ്ങൾക്ക് കഴിയുകയുള്ളു. സർക്കാർ ഖജനാവിൽ നിന്ന് സാമ്പത്തികം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കുന്നതിനായി നിയമനങ്ങളിൽ സർക്കാർ ഇടപെടുകയും സ്ഥിരം നിയമനങ്ങളിൽ പി എസ് സിക്ക് വിടേണ്ടത് ആകുന്നു. ഹെൽത്ത് സർവീസ് ഉൾപ്പെടെ ഉള്ള സ്ഥാപനങ്ങളിൽ താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് മുഖേന നടത്തേണ്ടതാണ് എന്ന് അദ്ദേഹം ആവിശ്യപെട്ടു.
ആൾ കേരള പുലയർ മഹാ സഭ റാന്നി താലൂക്ക് യൂണിയൻ ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് രാഘവൻ മന്ദിരംപടി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ശശിന്ദരൻ പള്ളിച്ചമാന്തടം സ്വാഗതം പറഞ്ഞു. യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് അമൽ കെ മധു, കമലഹാസനൻ, ബിന്ദു ഭാസ്കരൻ എന്നിവർ സംസാരിച്ചു. യൂണിയൻ ട്രഷറർ പി കെ സോമൻ നന്ദി പറഞ്ഞു.