അടൂർ : ലഹരി മാഫിയയെ അടിച്ചമർത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രാെഫ. ഡി.കെ.ജോൺ. അടൂർ നഗരസഭയിലെ അനധികൃത കെട്ടിടങ്ങൾ തന്നിഷ്ട പ്രകാരം പൊളിക്കുകയും പൊളിക്കാതിരിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തുകയാണ്. നഗരസഭയിലെ അനധികൃത നിർമ്മാണത്തിന്റെ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്നും പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ അവസാന സ്ഥാനത്ത് ആണെങ്കിലും കെടുകാര്യസ്ഥതയൽ ഒന്നാം സ്ഥാനമാണ് അടൂർ നഗരസഭക്കെന്നും പ്രൊഫ. ഡി. കെ. ജോൺ പറഞ്ഞു.
ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. ഏഴംകുളം അജു, ബിജു വർഗീസ്,എസ്.ബിനു, റെജി പൂവത്തൂർ, ബിജിലി ജോസഫ്, സി.കൃഷ്ണകുമാർ, ഡി. ശശികുമാർ, ഉമ്മൻ തോമസ്, മണ്ണടി പരമേശ്വരൻ, ജെൻസി കടുവങ്കൽ,അബീദ് ഷെഹിം, ജിനു കളീയ്ക്കൽ, അരവിന്ദ് ചന്ദ്രശേഖർ, നിസാർ കാവിളയിൽ,പൊന്നച്ചൻ മാതിരംപള്ളിൽ,ബിനിൽ ബിനു, ശ്രീകുമാർ കോട്ടൂർ, സാലു ജോർജ്, കുഞ്ഞുഞ്ഞമ്മ ജോസഫ്, മണ്ണടി മോഹൻ, ഇ എ ലത്തീഫ്, അന്നമ്മ എബ്രഹാം, കോശി മാണി,ചാന്ദിനി, സുധാ പത്മകുമാർ, ബാബു സി,അശ്വതി മോഹൻ, ടോം തോട്ടത്തിൽ, വിവി വർഗ്ഗീസ്, ഡി. സുരേന്ദ്രൻ, ഷിബു ഉണ്ണിത്താൻ,ബി മോഹനൻ എന്നിവർ പ്രസംഗിച്ചു.