തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പെട്രോളും ഡീസലും കടത്തുന്നത് തടയാൻ നടപടികളുമായി സർക്കാർ. പുറത്തുനിന്ന് 50 ലിറ്ററോ അതിൽക്കൂടുതലോ പെട്രോളിയം ഉത്‌പന്നങ്ങൾ കൊണ്ടുവരാൻ ഈ മാസം 10 മുതൽ വ്യക്തികൾക്ക് പെർമിറ്റ് നിർബന്ധമാക്കി. പെട്രോളും ഡീസലും കൊണ്ടുവരുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും പിഴയീടാക്കാനും അടുത്തയിടെ സർക്കാർ നിയമമുണ്ടാക്കിയിരുന്നു. കേരളത്തിനകത്തുള്ള മാഹിയിൽ നിന്നും അതിർത്തി പ്രദേശങ്ങളിൽ നിന്നും ഇവ കൊണ്ടുവരുന്നതിനും പെർമിറ്റ് ബാധകമാവും. എണ്ണക്കമ്പനികൾക്കും രജിസ്റ്റർ ചെയ്ത വിൽപ്പനക്കാർക്കും പെർമിറ്റ് വേണ്ട.
50 ലിറ്ററോ അതിൽക്കൂടുതലോ പെട്രോളോ ഡീസലോ കേരളത്തിലേക്കു കൊണ്ടുവരുന്നവർ ബില്ലിനോടൊപ്പം തിരുവനന്തപുരം ടാക്സ്‌പേയർ സർവീസസ് ഡെപ്യൂട്ടി കമ്മിഷണർ അംഗീകരിച്ച പെർമിറ്റ് കരുതണം. ഒരു പെർമിറ്റ് പ്രകാരം ആഴ്ചയിൽ 75 ലിറ്റർ കൊണ്ടുവരാനേ അനുമതിയുള്ളൂ. ഒരു വ്യക്തിക്ക് ഒരാഴ്ച ഒരു പെർമിറ്റ് മാത്രമേ അനുവദിക്കൂ. മൂന്നുദിവസമാണ് പെർമിറ്റ് കാലാവധി. വിവരങ്ങൾക്കും പെർമിറ്റിന് അപേക്ഷിക്കേണ്ട ഫോമിനും www.keralataxes.gov.in – ൽ നൽകിയ വിജ്ഞാപനം കാണുക.കേരളത്തിൽ വില കൂടുതലായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ പെട്രോളും ഡീസലും എത്തിച്ച് വിൽക്കുന്നുണ്ട്.
ഇത് സംസ്ഥാനത്തിന് വലിയ നികുതിനഷ്ടമാണ് ഉണ്ടാക്കുന്നത്. കടത്ത് പിടിച്ചാൽജിഎസ്ടി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ രേഖകളും പെർമിറ്റും ഇല്ലെങ്കിൽ വാഹനം കണ്ടുകെട്ടും. ബാധകമായ നികുതിയുടെയും സെസിന്റെയും ഇരട്ടിത്തുക പിഴയടയ്ക്കണം. വാഹനം വിട്ടുകിട്ടാൻ നികുതിയുടെയും സെസിന്റെയും മൂന്നിരട്ടിയോ 50,000 രൂപയോ ഏതാണ് കൂടുതൽ അത് അടയ്ക്കണം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.