തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്-19 സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. കഴിഞ്ഞയാഴ്‌ച ന്യൂഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധന നടത്തണമെന്നും താന്‍ സുരക്ഷിതമായി ക്വാറന്റെെനില്‍ കഴിയുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.