തിരുവനന്തപുരം : വിട്ടു വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുതിയ വി സി മാരുടെ നിയമന നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ നീക്കം. 2-3 മാസത്തിനകം പുതിയ വി സിമാര്‍ സ്ഥാനത്ത് ഉണ്ടാകുമെന്ന് ഗവര്‍ണര്‍ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളില്‍ തന്നെ പേരുകള്‍ നല്‍കാന്‍ സെലക്ഷന്‍ കമ്മറ്റിയോട് ആവശ്യപ്പെടും.
3 മുതല്‍ അഞ്ചുവരെ പേരുകള്‍ ഉള്ള പട്ടികയാണ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയെന്നും ചാന്‍സിലര്‍ എന്ന നിലയില്‍ ബാഹ്യ ഇടപെടല്‍ ഇല്ലാതെ വി സി ക്ക് പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കേണ്ടത് തന്‍റെ കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേ സമയം കോടതിയുടെ തീരുമാനം വന്ന ശേഷം മാത്രമേ നിയമന നടപടികള്‍ ആരംഭിക്കു എന്ന് ഗവര്‍ണര്‍ പിന്നീട് പ്രതികരിച്ചു. സുപ്രീംകോടതി ഹൈക്കോടതി വിഡ്ഢികളുടെ പശ്ചാത്തലത്തില്‍ പുതിയ വി.സി നിയമന നടപടികളിലേക്ക് കടക്കാനാണ് നീക്കം എന്നാണ് രാജ്ഭവന്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്‍റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കും. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ട് വരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും. ഡിസംബര്‍ ആദ്യവാരം മുതല്‍ 15 വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് ആലോചന. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ബില്ലാക്കുകയാണ് സഭസമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]