പത്തനംതിട്ട : വേതന വര്‍ദ്ധനവും വിരമിക്കല്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ആശാപ്രവര്‍ത്തകര്‍ ആഴ്ചകളായി സംസ്ഥാനത്ത് നടത്തുന്ന സമരത്തോട് പിണറായി സര്‍ക്കാരും സി.പി.എമ്മും കാട്ടുന്ന തൊഴിലാളി വിരുദ്ധ സമീപനം വഞ്ചനാപരമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. ആശാപ്രവര്‍ത്തകരുടെ സമരത്തോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരെ കെ.പി.സി.സി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്‍റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നെതൃത്വത്തില്‍ സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയെന്നും പുരോഗമന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്‍റെ വക്താക്കളുമെന്ന് അവകാശപ്പെടുന്ന സി.പി.എം ആശാ പ്രവര്‍ത്തകര്‍ അടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ തൊഴിലാളികളുടെ അധ്വാനത്തെ പുശ്ചിക്കുകയും അവഹേളിക്കുകയും തുച്ഛവേതനം നല്‍കുകയും ചെയ്യുന്നത് വഞ്ചനയും കാപട്യവുമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. നിരാലംബരായ ആശാ പ്രവര്‍ത്തകരുടെ സമരത്തെ പിന്‍തുണക്കേണ്ടത് മനസാക്ഷി നഷ്ടപ്പെടാത്ത കേരള സമൂഹത്തിന്‍റെ കടമയും ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. സമരം അടിച്ചമര്‍ത്തുവാനും ഇകഴ്ത്തികാട്ടുവാനുമുള്ള സര്‍ക്കാരിന്‍റെയും സി.പി.എം ന്‍റെയും ബോധപൂര്‍വ്വമായ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും സമരത്തിന് കോണ്‍ഗ്രസും യു.ഡി.എഫും എല്ലാ പിന്‍തുണയും നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, എ. ഷംസുദ്ദീന്‍, മാത്യു കുളത്തിങ്കല്‍, റിങ്കുചെറിയാന്‍, അനീഷ് വരിക്കണ്ണാമല, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, ലാലു ജോണ്‍, എം.സി. ഷെറീഫ്, ലിജു ജോര്‍ജ്, ഷാം കുരുവിള, റോഷന്‍ നായര്‍, ജി. സതീഷ് ബാബു, കോശി. പി. സഖറിയ, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, റെജി പൂവത്തൂര്‍, മാത്യു ചെറിയാന്‍, എലിസബത്ത് അബു, സിന്ധു അനില്‍, വിനീത അനില്‍, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്‍, എ.കെ. ലാലു, എസ്. അഫ്സല്‍, നഹാസ് പത്തനംതിട്ട, ഡോ. റോയിസ് മല്ലശ്ശേരി, കെ.ജി. റെജി, സിബി മൈലപ്ര എന്നിവര്‍ പ്രസംഗിച്ചു. പത്തനംതിട്ട രാജീവ് ഭവന്‍ അംഗണത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ എസ്. ബിനു, സഖറിയ വര്‍ഗ്ഗീസ്, ഈപ്പന്‍ കുര്യന്‍, എബി മേക്കരിങ്ങാട്ട്, ദീനാമ്മ റോയി, ആര്‍. ദേവകുമാര്‍, പ്രൊഫ. പി.കെ. മോഹന്‍രാജ്, കെ. ശിവപ്രസാദ്, ജെറിമാത്യു സാം എന്നിവര്‍ നേതൃത്വം നല്‍കി.