തിരുവനന്തപുരം : കൊലപാതകവും ലഹരി ഉപയോഗവും പീഡനവും എല്ലാം കുറച്ചു കാലങ്ങളായി കേരളത്തെ ഞെട്ടിക്കുകയാണ്. എന്നാൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ പിടിച്ചുകെട്ടുന്നതിനായി സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാകുമ്പോഴാണ് പോക്സോ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കിയ വാർത്ത ഏറെ ശ്രദ്ധ നേടുന്നതും. ആരോപണവിധേയനായ നെയ്യാറ്റിൻകര പോക്സോ കോടതി അഭിഭാഷകൻ അജിത് തങ്കയ്യനെയാണ് സർക്കാർ പിരിച്ചുവിട്ടത്. ഇര നൽകിയ പരാതിയിൽ ഇയാളെ പിരിച്ച് വിടാൻ വിജിലൻസ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം സർക്കാരിന് ശുപാർശ നൽകുകയും ചെയ്തിരുന്നു. ഈ ശുപാർശ എത്തി മൂന്ന് മാസം കഴിഞ്ഞാണ് തീരുമാനം നടപ്പിലാക്കുന്നത് എന്നതും ചേർത്തുവായിക്കേണ്ടിയിരിക്കുന്നു. അഭിഭാഷകനായ അജിത് തങ്കയ്യനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ശുപാർശ നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടുമില്ല.
കോടതിയിൽ മൂന്ന് പ്രാവശ്യം മൊഴി നൽകാൻ വന്നിട്ടും പ്രോസിക്യൂട്ടർ കോടതിയിൽ കയറ്റിയില്ലെന്നായിരുന്നു സംഭവത്തിൽ അതിജീവിതയുടെ പരാതി. മൂന്നാമത്തെ തവണ കോടതിയിൽ എത്തിയപ്പോള്‍ മൊഴി മാറ്റിപ്പറയണമെന്നാവശ്യവുമായി ഒരു കവറിൽ പണമിട്ട് ഓഫീസിൽ വെച്ച് അഭിഭാഷകൻ നൽകിയെന്നും അതിജീവിത പരാതിപ്പെട്ടിരുന്നു. പണം സ്വീകരിക്കാതെ പുറത്തിറങ്ങി അമ്മയോടും സഹായത്തിനായി എത്തിയ പൊതുപ്രവർത്തകയോടും കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് പെണ്‍കുട്ടി പരാതിയിൽ ഉന്നയിച്ചതും വിജിലൻസിന് നൽകിയ മൊഴിയും. പോക്സോ പോലുള്ള കേസുകൾ എത്രമാത്രം ഗൗരവമേറിയ കാര്യമാണെന്ന് നമ്മുക്കറിയാം. നീതി നടപ്പിലാക്കാൻ ശ്രമിക്കേണ്ട അഭിഭാഷകർ തന്നെ തെറ്റിന് കൂട്ട് നിൽക്കുന്ന അവസ്ഥ ഏറെ നിരാശാജനകവുമാണ്. ഇത്തരക്കാർക്കെതിരെ ഉണ്ടാവുന്ന ഓരോ നിയമനടപടികളും കയ്യടി അർഹിക്കുന്നുമുണ്ട്. എന്നാൽ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാവാം ഇതെന്ന ബോധ്യവും ബന്ധപ്പെട്ടവർക്ക് ഉണ്ടാവേണ്ടതുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033