സർക്കാർ ജോലി സ്വപ്‌നം കാണുന്നവർക്ക് സന്തോഷ വാർത്ത. വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നാഷ്ണൽ ഹൈവേ അതോറിറ്റി തുടങ്ങിയ മേഖലകളിലേക്കാണ് നിയമനം. ഡൽഹി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 14, 2022 വരെ ഓൺലൈനായി അപേക്ഷിക്കാം.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി അപ്രന്റിസിന്റെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ pb.icf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് 2022 ജൂലൈ 13-ന് മുമ്പ് NHAI-യുടെ ഔദ്യോഗിക സൈറ്റായ nhai.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം.
ഇന്റലിജൻസ് ബ്യൂറോയിലും അവസരമുണ്ട്. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ-I/എക്സിക്യൂട്ടീവ്, ഹൽവായ്-കം-കുക്ക്, കെയർടേക്കർ, തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in വഴി ഐബി റിക്രൂട്ട്മെന്റ് വിജ്ഞാപനം ഡൗൺലോഡ് ചെയ്യാം.