തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വ്യാപാര സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തുറന്നാല്‍ പിന്നീട് ഒരിക്കലും തുറക്കാനാകാത്ത വിധം കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പല ഇടങ്ങളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്നും ഇനിയും ഈ സ്ഥിതി അനുവദിച്ചുകൂടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.