Monday, April 21, 2025 7:02 am

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്ക് എതിരെ സുപ്രിംകോടതി‌യെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് വീണ്ടും ക‌ടുക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്ക് എതിരെ സുപ്രിംകോടതി‌യെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണറുടെ നിലപാടിനെതിരെ തെലങ്കാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് പോലെ കേരള സര്‍ക്കാരും നിയമ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തത് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാവും കോടതിയെ സമീപിക്കുക. മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ ഭരണഘടനയിലെ 32-ാം അനുഛേദം അനുസരിച്ച്‌ പരമോന്നത കോടതിയെ സമീപിക്കാന്‍ വ്യവസ്ഥയുണ്ട്.

ഈ വാദം ഉയര്‍ത്തിയാകും സര്‍ക്കാര്‍ കോടതിയില്‍ എത്തുക. നിയമനടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പിനെ ചുമതലപ്പെടുത്തി. സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുന്ന നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കുമെന്ന് നിയമ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. സഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റി വെച്ചിരിക്കുന്നത്.

കൂടുതല്‍ ബില്ലുകള്‍ രാജ് ഭവനില്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നെങ്കിലും സര്‍ക്കാരുമായുളള ഭിന്നതക്ക് അയവ് വന്നപ്പോള്‍ ഏതാനം ബില്ലുകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ നിര്‍ണായക നിയമ ഭേദഗതികളടങ്ങിയ ലോകായുക്ത നിയമ ഭേദഗതി ബില്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന ബില്‍, വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ മേല്‍ക്കൈ ഒഴിവാക്കല്‍ ബില്‍ തുടങ്ങിയവയാണ് ഗവര്‍ണര്‍ മാറ്റിവെച്ചിരിക്കുന്നത്.

മന്ത്രിമാര്‍ നേരിട്ട് കണ്ട് വിശദീകരിച്ചാല്‍ ബില്ലുകളില്‍ ഒപ്പിടുന്നത് പരിഗണിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിയമമന്ത്രി പി.രാജീവ് ഉള്‍പ്പെടെയുളള മന്ത്രിമാര്‍ രാജ് ഭവനിലെത്തി ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. എന്നിട്ടും പ്രധാന ബില്ലുകളില്‍ തീരുമാനമില്ലാത്തതാണ് ക‌ടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ലോകായുക്തയില്‍ മുഖ്യമന്ത്രിക്ക് എതിരായ കേസിലെ വിധി എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം.

ബന്ധുനിയമന പരാതിയില്‍ മന്ത്രി കെ.ടി.ജലീലിനെ രാജിവെപ്പിക്കുന്ന വിധി ലോകായുക്തയില്‍ നിന്ന് ഉണ്ടായതാണ്. അത്തരം അപകടം ഇനിയും ഉണ്ടാകാതിരിക്കാനാണ് പഴയ ലോകായുക്ത നിയമത്തിന്‍െറ അന്തസത്ത തന്നെ ചോര്‍ത്തികളയുന്ന തരത്തിലുളള ഭേദഗതി കൊണ്ടുവന്നത്.എന്നാല്‍ നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയാലെ നിയമമാകു.പരിഗണനക്ക് ലഭിക്കുന്ന ബില്ലില്‍ നിശ്ചിത കാലത്തിനകം തീരുമാനം എടുക്കണമെന്ന് ഭരണഘടനയില്‍ നിഷ്കര്‍ഷിക്കുന്നില്ല.

അതുകൊണ്ടു തന്നെ ബില്ലുകള്‍ അനിശ്ചിതമായി പിടിച്ചുവെയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി തടസമില്ല. പരിഗണനക്ക് വരുന്ന ബില്ലുകളില്‍ വ്യക്തത തേടി സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.വ്യക്തത തേടി തിരിച്ചയക്കുന്ന ബില്ലുകള്‍ വീണ്ടും സര്‍ക്കാര്‍ രാജ് ഭവനിലേക്ക് അയച്ചാല്‍ ഗവര്‍ണര്‍ക്ക് അംഗീകരിക്കേണ്ടിവരും.വേഗത്തില്‍ തീര്‍പ്പ് ഉണ്ടാകില്ലെങ്കിലും രാഷ്ട്രപതിക്ക് അയക്കുന്നതിനും തടസമില്ല.

എന്നാല്‍ നിയമസഭ പാസാക്കിയ എട്ട് ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ ഇത്തരം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് ബില്ല് ഒപ്പിടുന്നതില്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാന്‍ കാരണം.രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയില്‍മോചനം സംബന്ധിച്ച തമിഴ് നാട് സര്‍ക്കാരിന്‍െറ തീരുമാനത്തിന് അംഗീകാരം നല്‍കാതെ അവിടത്തെ ഗവര്‍ണര്‍ പിടിച്ചു വെച്ചിരുന്നു.

തമിഴ് നാട് സുപ്രിം കോടതിയെ സമീപിച്ചപ്പോള്‍ അനുകൂലമായ ഉത്തരവ് ലഭിച്ചു. തെലങ്കാന സര്‍ക്കാരിന്‍െറ പാതയില്‍ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്ക് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്‍െറ പ്രതീക്ഷയും തമിഴ് നാട് കേസിലെ വിധിയാണ്. നേരത്തെ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് മൂര്‍ച്ഛിച്ച ഘട്ടത്തില്‍ നിയമനടപടി ആലോചിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചിരുന്നു.

ഇപ്പോള്‍ ബില്ലുകളിലെ രാജ് ഭവന്‍െറ തീരുമാനം അനിശ്ചിതമാ‌യി നീളുന്നതാണ് മുന്‍ തീരുമാനം മാറ്റാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. സുപ്രിം കോചതി‌യില്‍ ഹര്‍ജി നല്‍കിയാലും പെട്ടെന്ന് തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ല. രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന നിയമയുദ്ധമായി പരിണമിക്കാനാണ് സാധ്യത.ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുളള നീക്കത്തിന് പിന്നില്‍ സര്‍ക്കാരിന് രാഷ്ട്രീ‌യ ലക്ഷ്യങ്ങളുമുണ്ട്. ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ ഭരണം തടസപ്പെടുത്തുകയാണെന്ന് ആക്ഷേപമുണ്ട്. ഇതിനെതിരായ രാഷ്ട്രീയ പോരാട്ടം കൂടിയാണ് നിയമ യുദ്ധത്തിനുളള സര്‍ക്കാരിന്‍െറ പടപ്പുറപ്പാട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആധാർ പരിശോധ ന​ട​പ്പാ​ക്കാ​ൻ സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ

0
ന്യൂ​ഡ​ൽ​ഹി: ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​യാ​ൻ എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന...

പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

0
കോഴിക്കോട് : കോഴിക്കോട് എലത്തൂരിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ...

മുനമ്പം ഭൂപ്രശ്നത്തിൽ വഖഫ് ട്രിബ്യൂണലിൽ ഇന്ന് വാദം തുടരും

0
കൊച്ചി :മുനമ്പം ഭൂപ്രശ്നത്തിൽ വഖഫ് ട്രിബ്യൂണലിൽ ഇന്ന് വാദം തുടരും. കഴിഞ്ഞ...

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് തുടക്കമാവും

0
കാസര്‍കോട് : പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട്...