കൊച്ചി : ക്ഷേത്ര ഭരണത്തിന് രാഷ്ട്രീയക്കാർ വേണ്ട എന്ന ഹൈക്കോടതി വിധി കാറ്റില്‍ പറത്തി നേതാക്കളുടെ മക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ലെയ്സന്‍ ഓഫീസര്‍ എന്ന പേരില്‍ പിന്‍വാതില്‍ നിയമനത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഒരു ലക്ഷം രൂപയോളം ശമ്പളമുള്ള ലേയ്സണ്‍ ഓഫീസര്‍ തസ്തികയിലേക്ക് അഞ്ച് സിപിഎം നേതാക്കളുടെ മക്കളെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം എന്നാണ് ലഭിക്കുന്ന സൂചന. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം മുതല്‍ നടമാടുന്ന എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയുള്ള നിയമനം തന്നെയാണ് ദേവസ്വം ലേയ്സണ്‍ ഓഫീസര്‍മാരുടെ നിയമനത്തിലും അരങ്ങേറുന്നത്. അഞ്ച് ദേവസ്വം ബോര്‍ഡുകളിലാണ് പിന്‍വാതില്‍ നിയമനത്തിനു അരങ്ങൊരുങ്ങുന്നത്.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലാണ് ലേയ്സണ്‍ ഓഫീസര്‍ നിയമനത്തിനു നീക്കം നടത്തുന്നത്. സ്വയംഭരണാധികാരമുള്ള ഈ ദേവസ്വങ്ങളോട് ഈ നിയമനം അടിയന്തിരമായി നടത്തി റിപ്പോര്‍ട്ട് ചെയ്യാനാണ് വിചിത്രമായ ഉത്തരവിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ദേവസ്വം നിയമനങ്ങള്‍ നടത്താന്‍ വേണ്ടി രൂപീകരിച്ച റിക്രൂട്മെന്‍റ് ബോര്‍ഡിനെ നോക്കുകുത്തിയായി മാറ്റിയുമാണ് സര്‍ക്കാര്‍ നീക്കം.
ക്ഷേത്ര ഭരണത്തിന് രാഷ്ട്രീയക്കാർ വേണ്ട എന്ന ഹൈക്കോടതി വിധിയുടെ സ്പിരിറ്റിനെക്കൂടി ബാധിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതും. സര്‍ക്കാരിന്‍റെ അമിതാധികാര പ്രവണതയാണ് ഈ ഉത്തരവില്‍ ദൃശ്യമാകുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേവസ്വം നിയമനങ്ങള്‍ക്ക് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നിയമിച്ച റെയില്‍വേ റിക്രൂട്മെന്‍റ് ബോര്‍ഡിനെ തന്നെ മറികടക്കാനാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതും.
വിചിത്ര ഉത്തരവില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന നിയമസഭാ ചോദ്യങ്ങള്‍, നിയമസഭാ സമിതി റിപ്പോര്‍ട്ടുകള്‍, സര്‍ക്കാരും ബോര്‍ഡുമായുള്ള വിവിധ വിഷയങ്ങള്‍, വിഐപി സന്ദര്‍ശനങ്ങള്‍ എന്നിവ ഏകോപിപ്പിക്കാന്‍ ദേവസ്വങ്ങളില്‍ നിലവില്‍ ജീവനക്കാരുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ലേയ്സണ്‍ ഓഫീസര്‍പോലുള്ള ഒരു പുതിയ പോസ്റ്റ് സര്‍ക്കാര്‍ ക്രിയേറ്റ് ചെയ്യുന്നത്. ഈ തസ്തിക നിലവില്‍ ദേവസ്വങ്ങള്‍ക്ക് ആവശ്യമില്ല. കാര്യങ്ങള്‍ നടത്താന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍മാരും ജീവനക്കാരുമുണ്ട്. തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ ദേവസ്വങ്ങളില്‍ പുതിയ നിയമനങ്ങള്‍ക്ക് ഹൈക്കോടതി അംഗീകാരം കൂടി വേണം. പുതിയ പോസ്റ്റ് വേണമെങ്കില്‍ ഹൈക്കോടതി ദേവസ്വം ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍ ഹൈക്കോടതിയുടെ അനുമതി കൂടി വേണം.
നിയമനം നടത്തണമെങ്കില്‍ ദേവസ്വം റിക്രൂട്മെന്‍റ് ബോര്‍ഡ് ആണ് നിയമനം നടത്തേണ്ടത്. ദേവസ്വം ബോര്‍ഡിനും നിയമനം നടത്താന്‍ അധികാരമില്ല. എന്നാല്‍ ലേയ്സണ്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്താന്‍ ദേവസ്വം ബോര്‍ഡിനോടാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മാത്രവുമല്ല തസ്തിക നിലവിലില്ല. ഇല്ലാത്ത തസ്തികയില്‍ എങ്ങനെ നിയമനം നടത്തും? തസ്തിക വേണമെങ്കില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ അനുമതി വേണം. തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ ദേവസ്വങ്ങള്‍ കൊറോണ വരുത്തിയ സാമ്പത്തിക ദുരിതത്തില്‍ നിന്നു കരകയറിയിട്ടില്ല. അപ്പോഴാണ് ധൂര്‍ത്തായി അഞ്ച് നിയമനങ്ങള്‍ വന്‍ തുക ശമ്പളത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.