Wednesday, June 26, 2024 1:13 pm

ഗൗ​രി ല​ങ്കേ​ഷ് വ​ധം ; ക​ര്‍​ണാ​ട​ക ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്​ സു​പ്രീം​കോ​ട​തി പു​നഃ​സ്​​ഥാ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ലെ ആ​റാം പ്ര​തി​യാ​യ മോ​ഹ​ന്‍ നാ​യ​ക്കി​നെ​തി​രെ ക​ര്‍​ണാ​ട​ക സം​ഘ​ടി​ത കു​റ്റ​കൃ​ത്യം ത​ട​യ​ല്‍ നി​യ​മ (കെ.​സി.​ഒ.​സി.​എ) പ്ര​കാ​രം ചു​മ​ത്തി​യ കു​റ്റം ക​ര്‍​ണാ​ട​ക ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്​ സു​പ്രീം​കോ​ട​തി പു​നഃ​സ്​​ഥാ​പി​ച്ചു. ഗൗ​രി ല​േ​ങ്ക​ഷി​െന്‍റ സ​ഹോ​ദ​രി ക​വി​ത ല​ങ്കേ​ഷ്​ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ എ.​എം ഖാ​ന്‍​വി​ല്‍​കാ​ര്‍, ദി​നേ​ശ്​ മ​ഹേ​ശ്വ​രി, സി.​ടി ര​വി​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ​ബെ​ഞ്ചി​െന്‍റ ന​ട​പ​ടി.

ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച​യാ​ളാ​ണ്​ മോ​ഹ​ന്‍ നാ​യ​ക്. ഇ​യാ​ള്‍​ക്കെ​തി​രെ 2018 ആ​ഗ​സ്​​റ്റ്​ 14 നാ​ണ്​ ക​ര്‍​ണാ​ട​ക പോലീ​സ്​ കെ.​സി.​ഒ.​സി.​എ നി​യ​മ പ്ര​കാ​രം കു​റ്റം ചു​മ​ത്തി​യ​ത്. ഇ​തി​നെ​തി​രെ പ്ര​തി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 22ന്​ ​ക​ര്‍​ണാ​ട​ക ഹൈ​കോ​ട​തി കു​റ്റം റ​ദ്ദാ​ക്കി. എ​ന്നാ​ല്‍, കെ.​സി.​ഒ.​സി.​എ നി​യ​മ​ത്തി​െന്‍റ 24ാം വ​കു​പ്പ്​ ലം​ഘി​ക്കു​ക​യാ​ണ്​ ഹൈ​കോ​ട​തി വി​ധി​യി​ലൂ​ടെ ന​ട​ന്ന​തെ​ന്ന്​ ക​വി​ത ല​േ​ങ്ക​ഷ്​ ചൂ​ണ്ടി​ക്കാ​ട്ടി. എ.​ഡി.​ജി.​പി റാ​ങ്കി​ല്‍ കു​റ​യാ​ത്ത പോ​ലീ​സ്​ ഒാ​ഫി​സ​റു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ പ്ര​സ്​​തു​ത നി​യ​മ​ത്തി​ലെ ഏ​തെ​ങ്കി​ലും കു​റ്റം കോ​ട​തി​ക്ക്​ ഒ​ഴി​വാ​ക്കാ​നാ​വൂ.

എ​ന്നാ​ല്‍, ഇൗ ​കേ​സി​ല്‍ അ​ത്​ ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ ഹ​ര​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത പ്ര​തി​ക്കെ​തി​രെ കെ.​സി.​ഒ.​സി.​എ ചു​മ​ത്ത​ണ​െ​മ​ന്ന്​ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി​ക​ളെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട പ്ര​തി​യാ​ണ് മോ​ഹ​ന്‍ നാ​യ​കെ​ന്ന്​ എ​സ്.​െ​എ.​ടി ക​ണ്ടെ​ത്തി​യ​താ​യി സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ മ​റു​പ​ടി ന​ല്‍​കി.

ആ​ക്​​ടി​വി​സ്​​റ്റു​ക​ളാ​യ ന​രേ​ന്ദ്ര ദാ​ഭോ​ല്‍​ക​ര്‍, ഗോ​വി​ന്ദ്​ പ​ന്‍​സാ​രെ അ​ട​ക്ക​മു​ള്ള​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ങ്ങ​ളി​ല​ട​ക്കം മു​ഖ്യ പ്ര​തി​ക​ളാ​യ അ​മോ​ല്‍ കാ​ലെ, പ്ര​കാ​ശ്​ ബം​ഗ്​​ര എ​ന്നി​വ​രു​മാ​യി മോ​ഹ​ന്‍ നാ​യ​ക് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ക​വി​ത ല​ങ്കേ​ഷ് സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ലും ചൂ​ണ്ടി​ക്കാ​ട്ടി. ഹി​ന്ദു​ത്വ വി​മ​ര്‍​ശ​ക കൂ​ടി​യാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​േ​ങ്ക​ഷ്​ ബം​ഗ​ളൂ​രു ആ​ര്‍.​ആ​ര്‍ ന​ഗ​റി​ലെ വീ​ട്ടു​മു​റ്റ​ത്ത്​ 2017 സെ​പ്​​റ്റം​ബ​ര്‍ അ​ഞ്ചി​ന്​ രാ​ത്രി എ​േ​ട്ടാ​ടെ​യാ​ണ്​ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘കളക്ഷന്‍ പെരുപ്പിച്ച് കാണിക്കരുത്’ : നിര്‍മ്മാതാക്കള്‍ക്ക് താക്കീതുമായി സംഘടന

0
കൊച്ചി: സിനിമയുടെ കളക്ഷന്‍ വിവരങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ മലയാള സിനിമയിലെ...

റാന്നി വലിയകാവ് റോഡിൽ ഗുരുമന്ദിരത്തിനു സമീപമുള്ള പാലത്തിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണം ; പൗരാവകാശ സംരക്ഷണ...

0
വലിയകാവ് : റാന്നി വലിയകാവ് റോഡിൽ ഗുരുമന്ദിരത്തിനു സമീപമുള്ള പാലത്തിന്‍റെ ശോച്യാവസ്ഥ...

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

അജ്മാനിൽ കെട്ടിടസുരക്ഷാപരിശോധന അടുത്ത മാസം മുതൽ

0
അജ്മാൻ: അടുത്തമാസം ഒന്നുമുതൽ അജ്മാനിൽ കെട്ടിടസുരക്ഷാപരിശോധന ആരംഭിക്കും. ലാൻഡ് ആൻഡ് റിയൽ...