Sunday, April 20, 2025 4:41 pm

മന്ത്രി ഇതൊന്നും അറിയുന്നില്ലേ? വിലക്കയറ്റം തടയാനും ഒന്നും ചെയ്യാനാവാതെ കാഴ്ചക്കാരന്‍റെ റോളില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭരണം മഹാമോശമാണെന്ന് സി.പി.ഐ വിലയിരുത്തിയ രണ്ട് വകുപ്പുകളാണ് ഭക്ഷ്യ- സിവില്‍ സപ്ലൈസും കൃഷിയും. വിമ‌ര്‍ശനം വന്ന് മാസങ്ങളായിട്ടും ഒന്നും ചെയ്യാനാവാതെ കുഴങ്ങുന്നതിനിടെയാണ് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്‍റെ വകുപ്പിലെ വമ്പന്‍ അഴിമതികള്‍ വിജിലന്‍സ് പൊളിച്ചടുക്കിയത്. ‘ഓപ്പറേഷന്‍ സുഭിക്ഷ’ എന്ന പേരില്‍ റേഷന്‍ കടകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ചില റേഷന്‍ ലൈസന്‍സികള്‍ മറിച്ച്‌ വില്‍ക്കുന്നെന്ന പരാതിയെത്തുടര്‍ന്നായിരുന്നു റെയ്ഡ്. സംസ്ഥാനത്താകെ 64 കടകളിലാണ് റെയ്ഡ് നടത്തിയത്. കനത്ത ശമ്പളം കൊടുത്തിട്ടും അഴിമതി കൈവിടാതെ റേഷന്‍ കടക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവില്‍ക്കുന്നത് നിര്‍ബാധം തുടരുകയാണ്. മന്ത്രി ഇതൊന്നും അറിയുന്നതേയില്ല.

ഗുണഭോക്താക്കള്‍ വാങ്ങാത്ത റേഷന്‍ സാധനങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയ ശേഷം ഇവ റേഷന്‍ കട ഉടമകള്‍ കൂടുതല്‍ തുകയ്ക്ക് മറിച്ച്‌ വില്‍ക്കുന്നതായി കണ്ടെത്തി. ചില കടകളില്‍ ബില്ലിലെ അളവില്‍ ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ നല്‍കുന്നില്ലെന്നും മിക്കയിടത്തും റേഷന്‍ കടകളിലെ സ്റ്റോക്കും യഥാര്‍ത്ഥ സ്റ്റോക്കും തമ്മില്‍ വളരെയേറെ വ്യത്യാസമുണ്ടെന്നും കണ്ടെത്തി. റേഷന്‍ കാര്‍ഡില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതായും കണ്ടെത്തി.

തിരുവനന്തപുരം പ്രശാന്ത് നഗറിലെ റേഷന്‍കടയില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളിക്ക് 20കിലോ ചമ്പാവരി കൂടിയ വിലയ്ക്ക് വിറ്റത് വിജിലന്‍സ് കയ്യോടെ പിടികൂടി. കോട്ടയം തൃക്കൊടിത്താനത്തെ കടയില്‍ സ്റ്റോക്ക് രേഖയിലേക്കാള്‍ 553 കിലോ പച്ചരി അധികം. 425 കിലോ പുഴുക്കലരി, 83 കിലോ ചമ്പാവരി, 44 പാക്കറ്റ് ആട്ട എന്നിവ കുറവ്. വര്‍ക്കലയില്‍ സ്റ്റോക്കിലുള്ളതിനേക്കാള്‍ 117 കിലോ പച്ചരിയും, 7 കിലോ ആട്ടയും കൂടുതല്‍. ചാത്തനാട്ട് 756കിലോ അരിയും, 160കിലോ ഗോതമ്ബും, 715 കിലോ ആട്ടയും സ്റ്റോക്കിലേക്കാള്‍ കൂടുതല്‍.

പാലക്കാട് കടക്കാട്ടെ കടയില്‍ 549 കിലോ മട്ടയരിയും, 447 കിലോ പച്ചരിയും, 44 കിലോ ആട്ടയും 5.5 ലിറ്റര്‍ മണ്ണെണ്ണയും സ്റ്റോക്കിലേക്കാള്‍ കൂടുതല്‍. തലശ്ശേരി റേഷന്‍ കടയില്‍ 491കിലോ പച്ചരിയും കോഴിക്കോട് പെരുമ്പയില്‍ 1000കിലോ പച്ചരിയും കൂടുതല്‍ 100കിലോ ചമ്പാവരി കുറവ്. കോഴിക്കോട് വെള്ളിപ്പറമ്പില്‍ 315 കിലോ പച്ചരി സ്റ്റോക്കിലേക്കാള്‍ കുറവ്. പാലക്കാട് ഷോളയാറില്‍ 213 കിലോ ചമ്പാവരി, 30 കിലോ ആട്ട കുറവ്.

കോട്ടയം നെടുങ്കുന്നത്ത് ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച നാല് ചാക്ക് അരി പിടിച്ചു. ആര്‍പ്പൂക്കരയില്‍ കാര്‍ഡില്ലാത്തയാള്‍ക്ക് കിലോയ്ക്ക് 20 രൂപയ്ക്ക് അരി വിറ്റു. തിരുവനന്തപുരം പുന്നമൂട്ടില്‍ കാര്‍ഡുടമ തൂക്കിവാങ്ങിയ 6 കിലോ അരി വിജിലന്‍സ് തൂക്കിയപ്പോള്‍ 900 ഗ്രാമിന്റെ കുറവ് കണ്ടെത്തി. 5 കിലോ ഗോതമ്പില്‍ 800 ഗ്രാം കുറവ്. കോട്ടയം കറുകച്ചാല്‍, കൊഴുവനാല്‍, ഇളംകുളം എന്നിവിടങ്ങളില്‍ വാങ്ങാത്ത സാധനങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തി. മലപ്പുറം തച്ചിനടത്ത് സീല്‍ചെയ്യാത്ത അളവുതൂക്ക സാധനങ്ങള്‍ പിടിച്ചു. റെയ്ഡ് ഇനിയും തുടര്‍ന്നാല്‍ മന്ത്രിയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാവും.

സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നും വിലക്കയറ്റം രൂക്ഷമാവാത്തത് സര്‍ക്കാരിന്‍റെ ഇടപെടല്‍ കാരണമാണെന്നുമുള്ള മന്ത്രി ജി.ആര്‍ അനിലിന്‍റെ പ്രസ്താവന കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രക്ഷുബ്ദ്ധ രംഗത്തിനിടയാക്കിയിരുന്നു. വിലക്കയറ്റം തടയാന്‍ ബഡ്ജറ്റിലുള്ളത് 200കോടി മാത്രമാണ്. സപ്ലൈക്കോയ്ക്ക് സബ്സിഡിയിനത്തില്‍ 540കോടി കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റമില്ലെന്ന് മന്ത്രി പറയുന്നത് ഏറ്റവും വലിയ തമാശയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതികരണം. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷവർമ കഴിച്ച ഇരുപതിൽപരം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു ; ഭക്ഷണശാല അടച്ചുപൂട്ടി

0
തിരുവനന്തപുരം: മണക്കാട് പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച ഇരുപതിൽപരം പേർക്ക്...

സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം : ഏപ്രിൽ 27വരെ...

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന...

കോന്നി ഇളകൊള്ളൂര്‍ തീപിടുത്തം ; സമാനമായ സംഭവം 25 വര്‍ഷങ്ങള്‍ക്ക് മുമ്പും നടന്നിരുന്നുവെന്ന് സമീപവാസികള്‍

0
കോന്നി : ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് മനോജിന്റെ മരണത്തിന് സമാനമായ...

വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് 4 പേർക്കെതിരെ കേസ്

0
കാസർകോട്: കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ...