Friday, July 4, 2025 10:16 am

ബ്ലാക്ക് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീന്‍ ഫംഗസ് ബാധയും ; ഇന്‍ഡോര്‍ സ്വദേശിയെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേക്ക്​ മാറ്റി

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍ : കോവിഡ്​ രോഗമുക്തനായതിന് ശേഷം​ ഇന്‍ഡോര്‍ സ്വദേശിയില്‍ ഗ്രീന്‍ ഫംഗസ്​ കണ്ടെത്തി. ഇതോടെ മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇദ്ദേഹത്തെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേക്ക്​ മാറ്റി.

നേരത്തെ ബ്ലാക്ക്​ ഫംഗസ്​ രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ്​ രോഗമുക്​തി നേടിയതിന് പിന്നാലെ വിശദമായ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഗ്രീന്‍ ഫംഗസ്​ കണ്ടെത്തിയത്.​ രക്​തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ്​ രോഗബാധ കണ്ടെത്തിയതെന്ന് ശ്രീ അരബി​ന്ദോ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സിലെ ഡോക്​ടറായ രവി ദോസി ഡോക്​ടര്‍ വ്യക്​തമാക്കി.

രണ്ട്​ മാസങ്ങള്‍ക്ക്​ മുമ്പാണ്​ ഇയാളെ കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഒരു മാസത്തോളം ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട്​ കോവിഡ്​ മുക്​തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്​തം വരികയും ചെയ്​തിരുന്നു. ഭാരം കുറഞ്ഞത്​ മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്​ടര്‍മാര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ പഠനോപകരണ വിതരണം നടന്നു

0
കിഴക്കുപുറം : കിഴക്കുപുറം ഗവൺമെന്റ് എച്ച്.എസ്.എസിൽ കെ.ഇ.ഐ.ഇ.സിയുടെ നേതൃത്വത്തിൽ നടന്ന...

ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ നവനീതിനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം

0
കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ...

ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള സിപിഎം പ്രവർത്തകരുടെ എഫ്ബി പോസ്റ്റുകൾ പാർട്ടി പരിശോധിക്കും ;...

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ചുകൊണ്ടുള്ള പ്രവർത്തകരുടെ എഫ്ബി...