മുംബൈ : ലോക പരിസ്ഥിതി ദിനത്തില്‍ ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, ‘വൈദ്യുത വാഹന സ്വീകാര്യതയും വാഹന ഇന്‍ഷുറന്‍സില്‍ അതിന്റെ സ്വാധീനവും’ എന്ന തലക്കെട്ടില്‍ പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇവികളുടെ വ്യാപനം വാഹന ഇന്‍ഷുറന്‍സ് മേഖലയെ എങ്ങനെ പുനര്‍നിര്‍മിക്കുന്നുവെന്ന് ഈ പഠനം കണ്ടെത്തുന്നു. ഇന്ത്യയിലെ തിരക്കേറിയ മെട്രോ നഗരങ്ങളിലെ 500ലധികം ഇവി ഉടമകളില്‍നിന്നുള്ള വിവരങ്ങള്‍ക്കൊപ്പം ഉപഭോക്താക്കളുടെ മാറുന്ന രീതികകളുടെയും ഉയര്‍ന്നുവരുന്ന റിസ്‌കുകളുടെയും പുതിയ വിപണി പ്രവണതകളുടെയും വ്യക്തമായ ചിത്രം നല്‍കുന്നതാണ് പഠനം. കുറഞ്ഞ അന്തരീക്ഷ മലിനീകരണം മുതല്‍ ഇന്ധന ചെലവിലെ കുറവുവരെ ഇ.വികളിലേക്ക് മാറുന്നതിന് പ്രചോദനമാകുന്നു. ഹരിത വിപ്ലവത്തിലേക്കുള്ള കാരണങ്ങളോടൊപ്പം, ഇന്‍ഷുറന്‍സ് മേഖലയുടെ വെല്ലുവിളികളും അവസരങ്ങളും റിപ്പോര്‍ട്ട് പരിശോധിക്കുന്നു.
ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ വിഭാഗം മേധാവിയ ഷീന കപൂര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു: ‘ 2070 ഓടെ ഇന്ത്യ നെറ്റ് സീറോ സ്റ്റാറ്റസ് നേടുകയെന്ന ലക്ഷ്യത്തോടെ ഇവി മൊബിലിറ്റിയില്‍ വര്‍ധനവ് കാണാനാകും. 2030ഓടെ 70 ശതമാനം വാഹനങ്ങളും ഇവിയായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കണ്‍സ്യൂമറിസത്തില്‍നിന്ന് മിനിമലസിലത്തിലേക്കുള്ള ചിന്താഗതിയും പരിസ്ഥിതി സംരക്ഷണത്തേക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ഉത്തരവാദിത്തവും കാണാനാകും. ഈ സാധ്യതകള്‍ പരിഗണിച്ചുകൊണ്ട് പരമ്പരാഗത അപകട സാധ്യതാ കവറേജിന് പുറമെ ബാറ്ററി മാറ്റിസ്ഥാപിക്കല്‍ 24/7 റോഡ് അസിസ്റ്റന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കൂടി നല്‍കുന്ന ഒന്നാകും ഐസിഐസിഐ ലൊംബാര്‍ഡ് മുന്നോട്ടുവെയ്ക്കുക’.
പഠനത്തിലെ പ്രധാന വസ്തുതകള്‍:
1. ചക്രങ്ങളിലെ ഹരിത വിപ്ലവം
സുസ്ഥിരതയില്‍ നയിക്കപ്പെടുന്ന ലോകത്ത് 77 ശതമാനം ഇവി ഉപയോക്താക്കളും അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്ന വാഗ്ദാനത്തില്‍ പ്രചോദിതരാണെന്ന് ഐസിഐസിഐ ലൊംബാര്‍ഡിന്റെ പഠനം വെളിപ്പെടുത്തുന്നു. ചെറുപ്പക്കാര്‍ക്കിടയില്‍ ഈ പാരിസ്ഥിതിക ബോധം 81 ശതമാനമായി ഉയരുന്നു. ഇത് ഹരിത വത്കരണത്തിലേക്കുള്ള തിരിഞ്ഞെടുപ്പുകളിലേക്കുള്ള തലമുറയുടെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. അതോടപ്പം വിവേകപൂര്‍ണമായ സാമ്പത്തിക കാരണങ്ങളും പ്രധാനമായിവരുന്നു. പ്രതികരിച്ചവരില്‍ 73 ശതമാനം പേരും ഇവികളിലേക്ക് മാറുന്നതിനുള്ള പ്രധാനഘടകമായി ചൂണ്ടിക്കാണിക്കുന്നത് ഇന്ധന ചെലവിലെ കുറവാണ്.
2. പുതിയ വെല്ലുവിളികള്‍ നേരിടല്‍
ഉയര്‍ന്ന ആവേശമുണ്ടായിട്ടും ഇവിയിലേക്കുള്ള മാറ്റം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. 61 ശതമാനം ഇവി ഉടമകളുടെയും ആശങ്ക ബാറ്ററി സമയം സംബന്ധിച്ചാണ്. പരിമിതമായ ഡ്രൈവിങ് ശ്രേണിയും(54%) അപര്യാപ്തമായ ചാര്‍ജിങ് സൗകര്യങ്ങളും(52%) തൊട്ടുപിന്നിലുണ്ട്. ആദ്യമായി കാറ് വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന പ്രാരംഭ ചെലവ് പ്രധാന തടസ്സമായി തുടരുന്നു. ഇവി മേഖലയില്‍ തുടര്‍ച്ചയായ നവീകരണത്തിന്റെയും പിന്തുണയുടെയും