കോന്നി: നിര്‍മ്മാണം നടക്കുന്ന കോന്നി കെഎസ്ആര്‍ടിസി ഡിപ്പോയുടെ പരിസരത്ത് നിന്നും വ്യാപകമായി ടിപ്പര്‍ ലോറിയില്‍ പച്ചമണ്ണ് കടത്തുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ ആണ് പ്രദേശത്ത് നിന്നും പച്ചമണ്ണ് കടത്തികൊണ്ട് പോകുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് മണ്ണ് കടത്തല്‍. ലോഡുകണക്കിന് മണ്ണാണ് ഇതിനോടകം കടത്തിയിരുക്കുന്നത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതരും വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല .നിര്‍മ്മാണ സ്ഥലത്ത് നിന്നും എടുത്ത് മാറ്റുന്ന പച്ച മണ്ണ് മറ്റൊരു സ്ഥലത്തേക്ക് അനധികൃതമായി കടത്തുവാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെ ആണ് രാത്രിയില്‍ പച്ചമണ്ണ് കടത്തുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വലിയ തോതില്‍ പച്ചമണ്ണ് കടത്തികൊണ്ട് പോകുന്നത് പൊതു ജനങ്ങള്‍ക്ക് ഭീഷണിയാവുകയാണ്. റോഡ് നശിക്കുന്നതിനും ഇത് ഇടയാക്കുകയും ചെയ്യുന്നുണ്ട്. ടിപ്പര്‍ ലോറികള്‍ കടന്ന് പോകുന്നത് മൂലം റോഡില്‍ വലിയ തോതില്‍ ചെളിയും രൂപപെടുന്നുണ്ട്. ഇത് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍ പെടുന്നതിനും കാരണമാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-