കൊട്ടാരക്കര : കൊട്ടാരക്കരയില്‍ ആള്‍ താമസമില്ലാത്ത വീടിന്റെ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി കിണറിന്റെ ഇരുമ്പ് ഗ്രില്‍ മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാത്തല വയലിക്കട ആശാരികത്ത് വീട് ജയേഷ് കുമാര്‍ (41), സുരേഷ് ബാബു (53 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടാത്തല മൂഴിക്കോട് സുധ എസ് പിള്ളയുടെ വീട്ടിലാണ് മോഷണം നടത്തിയത്. കൊട്ടാരക്കര ഐഎസ്‌എച്ച്‌ഒ വി.എസ് പ്രശാന്ത്, എസ്‌ഐ ദീപു, എസ്‌ഐ അജയകുമാര്‍, എസ്‌ഐ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കിണറിന്റെ ഇരുമ്പ് ഗ്രില്‍ മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment