Wednesday, July 2, 2025 3:34 pm

വിവാഹ വേദിയിൽ വെച്ച് വരന് തോന്നിയ സംശയം ; വിവാഹത്തിൽ നിന്നൊഴിഞ്ഞ് 22കാരൻ

For full experience, Download our mobile application:
Get it on Google Play

ഷാംലി: വിവാഹ വേദിയിൽ വെച്ച് വരന് തോന്നിയ സംശയം വധുവിന്റെ മൂടുപടം മാറ്റിയതിന് പിന്നാലെ വിവാഹത്തിൽ നിന്നൊഴിഞ്ഞ് 22കാരൻ. കേസിൽ കുടുങ്ങാതിരിക്കാൻ പോലീസ് സഹായവും തേടി യുവാവ്. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഹമ്മദ് അസിം എന്ന യുവാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 22കാരിയായ യുവതിയുമായാണ് യുവാവിന്റെ വിവാഹം സഹോദരനും സഹോദര ഭാര്യയും ചേർന്ന് നിശ്ചയിച്ചത്. എന്നാൽ വിവാഹ വേദിയിൽ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരിയായിരുന്നു. നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയർത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന് വ്യക്തമായത്. യുവാവ് സംഭവം ചോദ്യം ചെയ്തതിന് പിന്നാലെ പീഡനക്കേസിൽ കുടുക്കുമെന്ന് സഹോദരനും സഹോദര ഭാര്യയും വിശദമാക്കിയതോടെ യുവാവ് മണ്ഡപത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നാലെ തന്നെ ഇയാൾ പോലീസിൽ പരാതിയുമായി എത്തുകയായിരുന്നു. സംഭവത്തേക്കുറിച്ച് പോലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. മാർച്ച് 31നാണ് മൂത്ത സഹോദരനും ഭാര്യയും ചേർന്ന് 21കാരിയായ മന്താഷയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചത്.

സഹോദരന്റെ ഭാര്യയുടെ ബന്ധു കൂടിയായിരുന്നു യുവതി. നിക്കാഹ് ചടങ്ങിനിടെ മൌലവി വധുവിന്റെ പേരായി വിളിച്ചത് മന്താഷയുടെ അമ്മയുടെ പേരായ താഹിറ എന്നായിരുന്നു. ഇതോടെയാണ് യുവാവിന് സംശയം തോന്നിയത്. വധുവിന്റെ വീട്ടിൽ വച്ച് പ്രതിഷേധിച്ചതോടെയാണ് സഹോദരനും ഭാര്യയും പീഡനപരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂത്ത സഹോദരൻ നദീം ഭാര്യ ഷാഹിദ എന്നിവർക്കെതിരെയാണ് 22 കാരന്റെ പരാതി. ഫസൽപൂർ സ്വദേശിയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് യുവാവ് വ്യാഴാഴ്ച മീററ്റ് എസ്എസ്പിക്ക് പരാതി നൽകിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് വിശദമാക്കിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ദമരുതി – കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം : അനീഷ് വരിക്കണ്ണാമല

0
റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി -...

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി

0
കൊച്ചി: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ്...

പള്ളിക്കലില്‍ വൈദ്യുതി മുടക്കം പതിവ് ; പരാതി പറഞ്ഞ് മടുത്ത് നാട്ടുകാര്‍

0
പള്ളിക്കൽ : മഴക്കാലമാകുമ്പോൾ പള്ളിക്കൽ നിവാസികൾ നേരിടുന്ന ഏറ്റവും വലിയ...

അമിത വേഗത്തിലെത്തിയ കാർ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

0
ബംഗളുരു: അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡിൽ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ...