മലപ്പുറം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിര്‍ണയത്തില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നാരോപിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും മുൻ എം.പി സി. ഹരിദാസും കോണ്‍ഗ്രസ് പുനഃസംഘടന സമിതിയില്‍നിന്ന് രാജി പ്രഖ്യാപിച്ചു. ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘യുദ്ധമല്ല, സമാധാനം’ ഫലസ്തീൻ ഐക്യദാര്‍ഢ്യ ജനസദസ്സിന്റെ സ്വാഗതസംഘ രൂപവത്കരണത്തിന് എ ഗ്രൂപ് മലപ്പുറം കോട്ടപ്പടി അബ്ദുറഹ്മാൻ സ്മാരക ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് മനോവേദനയുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വിഷയം സംസ്ഥാന നേതൃത്വത്തോട് ചര്‍ച്ച ചെയ്തിരുന്നെങ്കിലും അനുകൂല തീരുമാനം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ചര്‍ച്ച തുടരുമെന്നും മറ്റു കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മാസം ഏഴിന് പുറത്തുവന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ അന്തിമ പട്ടികയില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നാണ് പരാതി. തുടര്‍ന്ന് പ്രതിഷേധവുമായി എ ഗ്രൂപ് ഈ മാസം എട്ടിന് മഞ്ചേരിയില്‍ ആര്യാടൻ ഷൗക്കത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഗ്രൂപ് അവഗണന അംഗീകരിക്കാനാകില്ലെന്നാണ് യോഗത്തില്‍ ഐകകണ്ഠ്യേന ഉയര്‍ന്ന വികാരം.
ഇതിനിടെ ജില്ല കോണ്‍ഗ്രസ് അധ്യക്ഷനെതിരെ സേവ് കോണ്‍ഗ്രസ് മലപ്പുറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. വിഷയം കെ.പി.സി.സിക്ക് മുന്നിലേക്കും നീണ്ടു. എ ഗ്രൂപ് നേതാക്കള്‍ കെ.പി.സി.സി അധ്യക്ഷനെ കാണുകയും ജില്ലയിലെ പ്രശ്നം ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കെ.പി.സി.സി നേതൃത്വത്തില്‍നിന്ന് അനുകൂല മറുപടി ലഭിക്കാതെ വന്നതോടെയാണ് പുനഃസംഘടന സമിതിയില്‍നിന്ന് രാജിപ്രഖ്യാപനം നടത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.