Wednesday, July 2, 2025 2:22 am

കൈതോലപ്പായയിൽ പണം കടത്തിയവരുടെ പേര് വെളിപ്പെടുത്തി ജി. ശക്തിധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ രംഗത്ത്. രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയില്‍ തന്നെ ആയിരിക്കുമായിരുന്നു. അതില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോവളത്തെ ഗള്‍ഫാര്‍ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകള്‍ക്കുള്ളില്‍ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റുമായി രാത്രി പതിനൊന്നുമണിയോടെ എകെജി സെന്ററിലെ മുഖ്യ കവാടത്തിന് മുന്നില്‍ കാറില്‍ ഇറങ്ങിയത് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആണെന്ന് എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാല്‍ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകള്‍ വീണ തായ്ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നുവെന്നും പുതിയ പോസ്റ്റില്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...